ഇറാന്റെ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുകയാണ് ആദ്യം ഇസ്രായേൽ ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോർത്ത് കരോലിനയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനെതിരെ കൂടുതൽ ഉപരോധം ആവശ്യമാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. പ്രചാരണത്തിനിടെ ഇസ്രയേൽ ഇറാൻ പ്രശ്നങ്ങളെക്കുറിച്ചും ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ കുറിച്ചും വന്ന ചോദ്യങ്ങളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശം ഉണ്ടെന്നും എന്നാൽ അത് ആനുപാതികമായിരിക്കണം എന്നുമാണ് ഇറാൻ ഇസ്രയേൽ പ്രശ്നത്തെ കുറിച്ച് ബൈഡന്റെ അഭിപ്രായം. കൂടാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഉടൻ സംസാരിക്കും എന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.