ടെല്‍ അവീവ്: ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയ വടക്കന്‍ ഗാസയിലെ ജബലിയയില്‍ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗിവാതി ബ്രിഗേഡിലെ സൈനികനാണ് ചിത്രം പങ്കുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്‌ലാം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിട്ടുണ്ട്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ അധിനിവേശത്തിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതികരിക്കണമെന്നും സിഎഐആര്‍ ആവശ്യപ്പെട്ടു. നേരത്തേയും ഇസ്‌ലാം മതഗ്രന്ഥത്തിന് നേരെ ഇസ്രയേല്‍ സൈനികര്‍ ആക്രമം അഴിച്ചുവിട്ടിരുന്നു. ഖുര്‍ആന്‍ കത്തിക്കുന്നതിന്റെയും പേജുകള്‍ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങളും സൈനികര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
യുദ്ധം തുടരുന്ന ഗാസ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്ദര്‍ശിച്ചു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെല്‍മറ്റും ധരിച്ച് സൈനികര്‍ക്കൊപ്പമാണ് ഗാസയില്‍ നെതന്യാഹുവെത്തിയത്. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് വിലയിരുത്താനാണ് നെതന്യാഹുവിന്റെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.യുദ്ധം അവസാനിച്ചാലും ഹമാസ് ഗാസ ഭരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാദം. ഹമാസ് തട്ടിക്കൊണ്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദികള്‍ക്കും അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് വാഗ്ദാനം.
കഴിഞ്ഞ ദിവസം ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകള്‍ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
തെക്കന്‍ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് വാട്ടറിഡ്ജ് കൂട്ടിച്ചേര്‍ത്തു. യുഎന്‍ആര്‍ ഡബ്ല്യുവും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്‍കുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കരേ അബു സലേമില്‍ വാഹനം പ്രവേശിക്കുമ്പോള്‍ ഇസ്രയേല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരാണ് കൊള്ളയടിച്ചതെന്ന് യുഎന്‍ആര്‍ ഡബ്ല്യു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സംഘര്‍ഷം ആരംഭിച്ചത് മുതല്‍ 43,972 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ 1,139 പേരും കൊല്ലപ്പെട്ടു.