Thursday, January 9, 2025
Homeഅമേരിക്കഅമേരിക്കൻ മലയാളി ജീമോൻ ജോർജ്ജ് നിർമ്മിക്കുന്ന സിനിമ "ശുക്രൻ" കോട്ടയത്ത് തുടക്കമായി.

അമേരിക്കൻ മലയാളി ജീമോൻ ജോർജ്ജ് നിർമ്മിക്കുന്ന സിനിമ “ശുക്രൻ” കോട്ടയത്ത് തുടക്കമായി.

വാർത്ത: സജു വർഗീസ്

ഫിലഡൽഫിയ / കോട്ടയം: അമേരിക്കൻ മലയാളിയും, പ്രമുഖ കലാകാരനും, സാമൂഹിക- സംഘടനാ പ്രവർത്തകനും, ഫിലാഡൽഫിയാ മലയാളികളുടെ പ്രിയങ്കരനുമായ ജീമോൻ ജോർജ്ജിന്റെ നിർമ്മാണത്തിൽ “ശുക്രൻ” എന്ന സിനിമയ്ക്ക് കോട്ടയത്ത് തുടക്കമായി.

കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും സാന്നിദ്ധ്യത്തിൽ, ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെ പനച്ചിക്കാട്ടു വച്ചായിരുന്നു ഉബൈനി സംവിധാനം ചെയ്യുന്ന “ശുക്രൻ” എന്ന സിനിമയുടെ പ്രാരംഭ ചടങ്ങുകൾ അരങ്ങേറിയത്.

ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ശ്രീ ചാണ്ടി ഉമ്മൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്.
ബിബിൻ ജോർജും, കോട്ടയം നസീറുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

നീൽസിനിമാസ്, &, സൂര്യ ഭാരതിക്രിയേഷൻസിൻ്റെ ബാനറിൽ ജീമോൻ ജോർജ്ജ്, ഷിജു കെ. ടോം, മനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹ്റുത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് “ശുക്രൻ” എന്ന ഈ ചിത്രം.
ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം.
ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റൊമാൻ്റിക്ക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ ആദ്യപ്രഭ’ യാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- രാഹുൽ കല്യാൺ.
ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ
സംഗീതം -സ്റ്റിൽജു അർജുൻ.
കായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി.
കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ.
പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല’
കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ഫോട്ടോ – വിഷ്ണു ആമി.

വാർത്ത: സജു വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments