Tuesday, December 24, 2024
Homeഅമേരിക്കഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആസിഡിലിട്ട് മൃതദേഹം നശിപ്പിക്കാൻ ശ്രമിച്ച യുവാവിന് 21 വർഷം തടവ്

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആസിഡിലിട്ട് മൃതദേഹം നശിപ്പിക്കാൻ ശ്രമിച്ച യുവാവിന് 21 വർഷം തടവ്

സിഡ്നി:- 2020 ജനുവരി 29ന് നടന്ന കൊലപാതകത്തിലാണ് വ്യാഴാഴ്ച സിഡ്നി സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിച്ചത്. ഹൈഡ്രോ ക്ലോറിക് ആസിഡിൽ ഇട്ട് ഭാര്യയുടെ മൃതദേഹം നശിപ്പിക്കാൻ ശ്രമിച്ച യുവാവിന് 21 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 16 വർഷത്തിന് ശേഷമാകും യുവാവിന് ആദ്യ പരോളിന് അർഹതയുള്ളതെന്നും കോടതി വിശദമാക്കി.

നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഗാർഹിക പീഡനത്തേത്തുടർന്ന്  അർണിമ ഹയാത്ത് (19) വിവാഹ ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് മെരാജ് സഫർ (20) ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത്. ഭാര്യ വിവാഹ മോചനം നേടിയതിന് ശേഷം വൈദ്യ പഠനം തുടരാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയാണ് യുവാവിന്റെ ക്രൂരത.

വടക്കൻ പാരമട്ടയിലെ വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊല ചെയ്തതിന് പിന്നാലെ നൂറ് ലിറ്റർ ഹൈഡ്രോക്ലോറിക് ആസിഡ് വാങ്ങിയ ഇയാൾ ഇത് ബാത്ത് ടബ്ബിലൊഴിച്ച ശേഷം യുവതിയുടെ മൃതദേഹം ഇതിലേക്ക് ഇടുകയായിരുന്നു.

2021 ഒക്ടോബറിൽ രഹസ്യമായാണ് ഇവർ വിവാഹിതരായത്. ദമ്പതികൾ രണ്ട് പേരുടെയും ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹ മോചനത്തിന് ശ്രമിക്കുന്നതായും യുവതി സുഹൃത്തുക്കളോട് വിശദമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments