നവംബർ 17 നു ഫൊക്കാന വിമൻസ് ഫോറം വാഷിംഗ്‌ടൺ ഡിസി റീജിയൻ സങ്കടിപ്പിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് വിമൻസ് ഫോറം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു നവ്യാനുഭവം പകർന്നു.
ഫൊക്കാന വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി രേവതി പിള്ളയ് മുഖ്യാതിഥി ആയിരുന്ന പരിപാടി ആസൂത്രണം ചെയ്തത് വുമൺ ഫോറം കോ ചെയർ സരൂപാ അനില്‍ ആയിരുന്നു. വുമൺ ഫോറം 2024-26 ടീം പ്രഥമ പരിഗണന നൽകുന്നത് സ്ത്രീശാക്തീകരണത്തിൽ ഊന്നിയ പരിപാടികൾ ആണ് എങ്കിലും അതോടൊപ്പം തന്നെ ചാരിറ്റി, സ്റ്റുഡന്റ് സ്കോളർഷിപ് എന്നീ മേഖലകളില്‍ കൂടി ശ്രദ്ധ ചെലുത്തും എന്ന് രേവതി സൂചിപ്പിച്ചു.
രേവതി ഫൊക്കാനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി സംസാരിച്ചതിന് ശേഷം നടന്ന തുറന്ന സംവാദം അംഗങ്ങൾക്ക് മുന്നോട്ടു പ്രവർത്തിക്കുവാൻ കൂടുതൽ ആവേശം നൽകി എന്ന് പലരും അഭിപ്രായയപ്പെട്ടു. അമേരിക്കൻ പൊളിറ്റിക്സ് രംഗത്ത് കാലെടുത്തു വയ്ക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് മാർഗനിർദേശം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നു വുമൺ ഫോറം റീജിണൽ എക്സിക്യൂട്ടീവ് ആയ അഞ്ജലി വാരിയർ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ മികച്ച തൊഴിലവസരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന പദ്ധതികളുടെ ആവശ്യകത മറ്റു രണ്ടു എക്സിക്യൂട്ടീവുകൾ ആയ ശരണ്യ യും ശില്പ സുജയയും വിശദീകരിച്ചു. വിഭവസമൃദ്ധമായ അത്താഴത്തിനു ശേഷം വീണ്ടും ഉടൻ കാണാം എന്ന് പറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.