Wednesday, December 25, 2024
Homeഅമേരിക്കഫൊക്കാന വാഷിങ്ടൺ ഡിസി റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ആം തീയതി .

ഫൊക്കാന വാഷിങ്ടൺ ഡിസി റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ആം തീയതി .

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ വാഷിങ്ടൺ ഡിസി റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 നവംബർ 24 ആം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ ( 600 Pelican Avenue ,Gaithersburg, MD 20877) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും ,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് , നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ മനോജ് മാത്യു , ഷിബു ശാമുവേൽ,ഫൊക്കാന ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ ഫൊക്കാനയുടെ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ് . .

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും ഉള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. അതി വിപുലമായ പരിപാടികളോട് ആണ് ഓരോ റീജണൽ കൺവെൻഷനും നടത്തുന്നത്. വാഷിങ്ടൺ ഡിസി റീജിയൻ എന്നും ഫൊക്കാനയുടെ ഒരു കരുത്താണ്.

നവംബർ 24 ആം തീയതി ഞയറാഴ്ച നടക്കുന്ന റീജണൽ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ , റീജണൽ ഭാരവാഹികൾ ആയ ജോബി സെബാസ്റ്റ്യൻ , ജോൺസൻ കോണ്ടംകുളത്തിൽ,വര്ഗീസ് സ്കറിയ , ജെയിംസ് ജോസഫ് ,ബിജോ വിതയത്തിൽ , ജോബി ജോസഫ്, ബോസ് വർഗീസ് , ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര,ആന്റണി കാണപ്പള്ളി,നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ ,
വിമെൻസ് ഫോറം ഭാരവാഹികൾ ആയ സരൂപ അനിൽ , അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments