Tuesday, January 7, 2025
Homeഅമേരിക്കമുൻ മാസ്കോൺ പ്രസിഡന്റ് റ്റിജോ ജോഷ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

മുൻ മാസ്കോൺ പ്രസിഡന്റ് റ്റിജോ ജോഷ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായീ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെമ്പർ ആയി, കണക്‌ടിക്കട്ടിലെ പ്രമുഖ മലയാളീ അസോസിയേഷനായ മാസ്കോണിന്റെ മുൻ പ്രസിഡന്റ് റ്റിജോ ജോഷ് മത്സരിക്കുന്നു.

കരുത്തുറ്റ നേതാവ്, ആരുമായും സഹകരിച്ചുപോകുന്ന മികച്ച സംഘടനാ പാടവമുള്ള റ്റിജോ എന്ന നേതാവിൻ്റെ പ്രവർത്തന പാടവം കണക്റ്റികട്ട് ഏരിയായിൽ ഫൊക്കാനക്ക് ഒരു മുതല്കൂട്ടാവുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ ആണ് റ്റിജോ. കലയേയും ,കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തികൂടിയാണദ്ദേഹം.

ഫോർച്ചുൺ 400 കമ്പനിയുടെ സീനിയർ ഡയറക്ടർ ആയി ജോലി ചെയ്യുന്ന റ്റിജോ, സെൻറ് ഫിലിപ്പ്സ് ആർ സി ചർച്ചിന്റെ പാരിഷ് കൗൺസിൽ മെംബേർ ആയും പ്രവർത്തിക്കുന്നു.

കേരളത്തിൽ ജനിച്ചു ഗുജറാത്തിൽ വളർന്ന റ്റിജോ, ഭാര്യ ഡോട്ടി, മക്കൾ – ഇസബെൽ & ഡാനിയേൽ എന്നിവരൊപ്പം കണക്‌ടിക്കട്ടിലെ വെസ്റ്റണിൽ താമസിക്കുന്നു.

ഫോക്കാനക്കും ഡ്രീം ടീമിനും എല്ലാവിധ പിന്തുണയും മാസ്കോൺ എസ്ക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ശ്രീജിത്ത് മാമ്പറത്ത് ,വൈസ് പ്രസിഡന്റുമാരായ ജയാ ജിബി , ജേക്കബ് മാത്യു , സെക്രട്ടറി രശ്മി പാറക്കൽ , ജോയിൻറ് സെക്രെട്ടറി ജോബിൻ ജോർജ്ജ് , ട്രഷറർ ജോസ് കളരിക്കൽ , ജോയിൻറ് ട്രഷറർ ഉണ്ണി തോയക്കാട്ട് ,ബോർഡ് ഓഫ് ഡയറക്ടർസും പ്രതിനിധികളും ഡ്രീം ടീമിന് എല്ലാവിധ പിന്തുണയും അറിയിച്ചു.

റ്റിജൊയുടെ പ്രവർത്തന പ്രാഗൽഭ്യം യുവതലമുറക്ക് എന്നും മാതൃകാപരമാണ് . ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ റ്റിജോ ഒരു മുതല്കൂട്ടാണെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല. മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്ട് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കണക്ടിക്കട്ട് ഏരിയായിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ റ്റിജോ ജോഷിൻറെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി, ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ റ്റിജോ ജോഷിന് വിജയാശംസകൾ നേർന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments