Wednesday, December 25, 2024
Homeഅമേരിക്കഇന്ന് തിരുവോണം …. എല്ലാ മലയാളികൾക്കും "മലയാളി മനസ്സ് USA" യുടെ തിരുവോണാശംസകൾ

ഇന്ന് തിരുവോണം …. എല്ലാ മലയാളികൾക്കും “മലയാളി മനസ്സ് USA” യുടെ തിരുവോണാശംസകൾ

മലയാളി മനസ്സ് USA

ഓർമ്മകളിൽ പൂക്കളം വിരിയിക്കാനായി വീണ്ടുമൊരു ഓണക്കാലമെത്തി, ഇന്ന് തിരുവോണം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്റെ അവസാന ദിനം. ‘മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാം ഒന്നുപോലെ’…എന്ന് കണ്ടിരുന്ന ആ ഒരു നല്ല കാലത്തിന്റെ ഓർമ്മപ്പെടുത്തൽ.

മലയാളികൾ ലോകത്തിന്റെ ഏത് കോണില്‍ ആണെങ്കിലും ഓണം ആഘോഷിക്കാതിരിക്കില്ല. ഒത്തുചേരലിന്റെ ആഘോഷമാണ് ഓണം. കുടുംബവുമൊത്ത് പൂക്കളം ഇട്ടും, ഓണസദ്യ ഒരുക്കിയും സന്തോഷത്തോടെ മനസ് നിറഞ്ഞാണ് ഓരോ ഓണവും കടന്നു പോവാറുള്ളത്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഈ തിരുവോണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി ഇതാ വന്നുപോകുന്നു.

ഈ പൊൻ സുദിനത്തിൽ, മലയാളി മനസ്സിന്റെ എല്ലാ എഴുത്തുകാർക്കും, വായനക്കാർക്കും , സ്നേഹിതർക്കും, ഐശ്വര്യത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും, ഒരുമയുടെയും തിരുവോണാശംസകള്‍ നേരുന്നു.

ഈ തിരുവോണ നാളിൽ നമുക്കുവേണ്ടി മോഡലുകൾ ആയിരിക്കുന്നത്, മലയാളി മനസ്സിന്റെ സ്വന്തം കുടുംബാംഗങ്ങളായ നൈനാൻ വാകത്താനത്തിന്റെയും, റീന നൈനാന്റെയും മക്കളായ മഹിമ കുര്യനും, സാന്ദ്ര നൈനാനുമാണ്. മഹിമ, ചങ്ങനാശ്ശേരി ESAF ബാങ്കിലും, സാന്ദ്ര, കൊച്ചി ഇൻഫോ പാർക്കിലും ജോലി ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments