Thursday, December 26, 2024
Homeഅമേരിക്കഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് 5 മുതൽ.

ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് 5 മുതൽ.

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 46 – മത് എക്ക്യൂമെനിക്കൽ ക്രിസ്‌തുമസ് – പുതുവത്സരാഘോഷം നാളെ (ശനിയാഴ്ച) വൈകിട്ട് 5 മണി മുതൽ ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ ( 11550 Luna Road, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടും.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ്പ് എൽദോ മാർ തിത്തോസ് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ അതിമനോഹരമായ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. ഓരോ വർഷവും ഓരോ ഇടവകളാണ് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവകയാണ്.

വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും നാളെ (ശനിയാഴ്ച്ച) നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്) റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments