Saturday, January 4, 2025
Homeഅമേരിക്കസ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു...

സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു –

ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക. സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് മെഗാ ഇവന്റിൽ മലയാളികളുടെ പ്രിയ താരങ്ങളായ നടി സാനിയ ഇയ്യപ്പൻ, മാളവിക മേനോൻ, ഗായകൻ ശ്രീനാഥ്, ഗായിക രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻ മഹേഷ്‌ കുഞ്ഞുമോൻ, നടൻ രാഹുൽ മാധവ്, മണിക്കുട്ടൻ, സംഗീതഞ്ജരായ മനോജ്‌ ജോർജ്, അനുപ് കോവളം, പാലക്കാട് മുരളി തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2025 മെയ് ജൂൺ മാസങ്ങളിലാണ് പ്രിയ താരങ്ങൾ പര്യടനവുമായി എത്തുക.

സാനിയ ഇയ്യപ്പൻ : മലയാള സിനിമയിലെ യുവ പ്രേതിഭകളിൽ ഒരാളായ സാനിയ ഇയ്യപ്പൻ നടിയും മോഡലും ഡാൻസറുമാണ്. നൃത്തവും അഭിനയവും കൊണ്ട് ചെറുപ്പത്തിൽ തന്നെ ശ്രദ്ധ നേടിയ സാനിയ, സിനിമാ ലോകത്ത് സ്വന്തം ഇടം കണ്ടെത്തി 2014-ൽ, “ബാംഗ്ലൂർ ഡേയ്സ്” എന്ന ചിത്രത്തിലൂടെ ആണ് സാനിയ ബാലതാരമായി സിനിമയിലെത്തുന്നത്. തുടർന്ന് 2018ൽ ക്വീൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ മലയാള സിനിമയിൽ നിലയുറപ്പിച്ചു. മികച്ച അഭിനയം കൊണ്ടും കഥാപാത്രത്തിന്റെ ശക്തിയാലും ശ്രദ്ധിക്കപ്പെട്ടു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം മാത്രം മതി സാനിയ എന്ന അഭിനേത്രിയെ അടയാളപ്പെടുത്താൻ. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച് തന്റെതായ ഇടം കണ്ടെത്തിയതോടെ സാനിയക്ക് വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചു. ഇന്ന് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ അഭിഭാജ്യ ഘടകമായി സാനിയ മാറി. മോഹൻ ലാലിൻറെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലും സാനിയയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും, സോഷ്യൽ മീഡിയയിൽ മൂന്നു മില്യനോളം ഫോളോവെഴ്‌സുമായി നിറസാന്നിധ്യമാണ് സാനിയ.

മാളവിക മേനോൻ : മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായ അഭിനേത്രിയാണ് മാളവിക മേനോൻ. കൂടാതെ മികച്ചൊരു നർത്തകി കൂടിയാണ് മാളവിക. 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക്ത്. അതെ വർഷം ഇറങ്ങിയ 916 എന്ന സിനിമയിലൂടെയാണ് മാളവിക മലയാളികൾക്ക് സുപരിചിതയാവുന്നത് ഇന്ന് മലയാള മിനിമയിൽ നിറ സാന്നിധ്യമായ മാളവിക നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ “സർ സി.പി.”, “മൺസൂൺ”, “ജോൺ ഹോനായി” തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മാളവിക, തമിഴ് സിനിമകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. കൂടാതെ “ഞാൻ മേരിക്കുട്ടി” (2018), “ജോസഫ്” (2018) കടുവ, ഒരു സി ബി ഐ ഡയറിക്കുറിപ്പ് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധേയമായി . വിദേശങ്ങളിൽ നടത്തപ്പെടുന്ന നിരവധി സ്റ്റാർ നൈറ്റ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മാളവിക മേനോൻ മില്യൺ കണക്കിന് ഫോളോവേഴ്‌സുമായി സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്.

മണിക്കുട്ടൻ : വ്യത്യസ്തവും സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ നടനാണ് മണിക്കുട്ടൻ. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിൽ വരവറിയിച്ചത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മണിക്കുട്ടൻ നേരത്തെ പ്രിയങ്കരനായി തീർന്നിരുന്നു. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. മായാവിയിൽ മമ്മൂട്ടിക്ക് ഒപ്പവും ഛോട്ടാ മുംബൈ യിലും മരയ്ക്കാറിലും മോഹൽലാലിനോപ്പവും ചെയ്ത കഥാപാത്രം ഇന്നും ആഘോഷിക്കപ്പെടുന്നവയാണ്. കൂടാതെ ബഡാ ദോസ്ത്, കളഭം, മായാവി, ബ്ലാക്ക് ക്യാറ്റ്, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, ട്വന്റി:20, മിന്നാമിന്നിക്കൂട്ടം, കുരുക്ഷേത്ര, പോസിറ്റീവ്, പാസഞ്ചർ, സ്വന്തം ലേഖകൻ, വലിയങ്ങാടി , എൽസമ്മ എന്ന ആൺകുട്ടി, ഡോക്ടർ ലൗ, പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ , കുഞ്ഞളിയൻ, തട്ടത്തിൻ മറയത്ത് , ഹോട്ടൽ കാലിഫോർണിയ, ലോഹം, പാവാട, കരിങ്കുന്നം സിക്സസ്, മാസ്റ്റർപീസ്, കമ്മാര സംഭവം , മാമാങ്കം, തൃശ്ശൂർ പൂരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും മണിക്കുട്ടൻ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എസ് എൻ സ്വാമിയുടെ സീക്രട്ട് എന്ന സിനിമയിലും വളരെ നിർണായകമായ വേഷം മണിക്കുട്ടൻ ചെയ്തു. 2021ൽ ബിഗ് ബോസ് മലയാളം സീസൺ 3 ലൂടെ മണിക്കുട്ടൻ വലിയ ജനപ്രീതി നേടി. വിനയത്തോടും മാന്യമായ രീതിയിലും മത്സരത്തിൽ കഴിവ് തെളിയിച്ചതിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ബിഗ് ബോസ് ജയിച്ചതിന് ശേഷം, അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമാണ് ലഭിച്ചത്. ബിഗ് ബോസിലെ വിജയത്തോടെ, മണിക്കുട്ടന്റെ കരിയർ മുൻപിലേക്കുള്ള ഒരു വലിയ ചുവടുവയ്പായി മാറി.

രാഹുൽ മാധവ് : മലയാള സിനിമയിലെ പ്രതിഭാശാലിയായ താരമാണ് രാഹുൽ മാധവ്. തന്റെ മനോഹരമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറി. 2009-ൽ പുറത്തിറങ്ങിയ ‘അതേ നേരം അതേ ഇടം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘ബാങ്കോക്ക് സമ്മർ’, ‘വാടാമല്ലി’, ‘ഹാപ്പി ദർബാർ’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടു. തമിഴിലും കന്നടയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച രാഹുൽ മാധവ് തന്റെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ബാങ്കോക്ക് സമ്മർ, വാടാമല്ലി, ഹാപ്പി ദർബാർ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, തനി ഓരുവൻ, മെമ്മറീസ്, 100 ഡേയ്‌സ് ഓഫ് ലവ്, കടുവ തുടങ്ങി ഇന്ന് റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ നിരവധി ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര നടനായി മാറിയ രാഹുൽ സിനിമ പ്രേമികൾക്കും ഏറെ പ്രിയങ്കരനാണ്. കോഴിക്കോട് ജനിച്ച രാഹുൽ മാധവ് തന്റെ തുറന്ന മനസ്സും സൗഹാർദ്ദപരമായ സ്വഭാവവും കൊണ്ട് സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവനാണ്. സിനിമയ്ക്കൊപ്പം മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. രാഹുൽ മാധവ് ഇപ്പോൾ നിരവധി പുതിയ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. 2025ൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ രാഹുലിന്റേതായി പുറത്തിറങ്ങാനുണ്ട്.

മനോജ്‌ ജോർജ് : മനോജ്‌ ജോർജ് ഒരു ബഹുമുഖ പ്രതിഭയാണ്. മലയാളത്തിൽ മനോജ്‌ ജോർജ് എന്ന പേര് കേൾക്കുമ്പോൾ നിരവധി ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നത്. സംഗീതം, അഭിനയം, തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച ഒരു പ്രതിഭയാണ് അദ്ദേഹം. സംഗീത ലോകത്ത് മനോജ്‌ ജോർജ് ഒരു അതുല്യനായ വയലിൻ വിദഗ്ധനാണ്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് വയലിൻ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഗ്രാമി പുരസ്‌കാരം നേടിയ ‘Winds of Samsara’ എന്ന ആൽബത്തിന്റെ കണ്ടക്ടർ, സ്‌ട്രിങ് അറേഞ്ചർ, വയലിനിസ്റ്റ്, കോറൽ അറേഞ്ചർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മനോജ്‌ ജോർജ് ബാംഗ്ലൂരിൽ സ്വന്തമായി ഒരു സംഗീത സ്‌കൂൾ നടത്തുന്നു. അദ്ദേഹം തന്റെ അറിവും പരിചയവും പുതിയ തലമുറയിലേക്ക് പകർന്ന് നൽകുന്നതിന് മുഖ്യമായും ശ്രദ്ധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ ഗ്ലോബൽ കോൺഫറൻസ് ഓൺ എയർ പൊല്യൂഷൻ ആൻഡ് ഹെൽത്ത്, ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പ് തുടങ്ങിയ പ്രസിദ്ധമായ വേദികളിൽ മനോജ്‌ ജോർജ് പ്രകടനം നടത്തിയിട്ടുണ്ട്. സംഗീതത്തിനൊപ്പം അഭിനയത്തിലും മനോജ്‌ ജോർജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം നിരവധി സംഗീത രചനകളും നടത്തിയിട്ടുണ്ട്. ‘സരസ്വതി’ എന്ന അദ്ദേഹത്തിന്റെ ഓറിജിനൽ കമ്പോസിഷന് ഗ്ലോബൽ മ്യൂസിക് അവാർഡിൽ നിന്ന് സിൽവർ മെഡൽ ലഭിച്ചിട്ടുണ്ട്. ഒരു സംഗീതജ്ഞനായെന്നതിനപ്പുറം, മനോജ്‌ ജോർജ് ഒരു പ്രചോദനമാണ്. തന്റെ സംഗീതത്തിലൂടെ ലോകത്തെ സ്പർശിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

ശ്രീനാഥ് : മലയാള സംഗീത ലോകത്തെ പ്രതിഭാശാലിയായ ഗായകനാണ് ശ്രീനാഥ്. പ്രത്യേകിച്ചും റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീനാഥ് പ്രശസ്തനായത്. ഏഷ്യാനെറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥ് സംഗീത ലോകത്ത് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാർ സിംഗറിൽ ശ്രീനാഥ് ആലപിച്ച ഗാനങ്ങൾ വളരെ ജനപ്രിയമായിരുന്നു. പ്രത്യേകിച്ചും വിജയ് ആരാധകനായ ശ്രീനാഥ് ആലപിച്ച തമിഴ് ഗാനങ്ങൾ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായിരുന്നു. സിനിമയിലും ശ്രീനാഥ് സജീവമായിരുന്നു. ‘ഒരു കുട്ടനാടൻ ബ്ളോഗ്’, ‘മേ ഹും മൂസ’ എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗറിലെ വിജയത്തിനു ശേഷം ശ്രീനാഥ് നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നു.

മഹേഷ് കുഞ്ഞുമോൻ : മലയാളികൾക്ക് സുപരിചിതനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി പ്രശസ്തരുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന മഹേഷ്, അപകട ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഊമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും ശബ്ദം അനുകരിച്ചും പാട്ടുപാടിയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ അതുല്യ പ്രതിഭയാണ് മഹേഷ്. മഹേഷിന്റെ തൊണ്ടയിൽ വഴങ്ങാത്ത ശബ്ദം ഇല്ലെന്നു വേണം പറയാൻ. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെയും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും ശബ്ദം ഏറെ കൃത്യതയോടെ അവതരിപ്പിക്കുന്ന മഹേഷ് ഇതിനകം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളും ചെയ്തിട്ടുണ്ട്. എ ഐ സാങ്കേതിക വിദ്യയെ പോലും വെല്ലുന്നതാണ് മഹേഷിന്റെ ശബ്ദനുകാരണം എന്ന് സിനിമ താരങ്ങൾ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ മഹേഷ് എത്തുമ്പോൾ തന്നെ കരഘോഷം ആണ്. തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന വീഡിയോകൾക്ക് നിരവധി കാണികളെ ലഭിക്കാറുമുണ്ട്.

രേഷ്മ രാഘവേന്ദ്ര : സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് രേഷ്മ രാഘവേന്ദ്ര. 2014 ൽ “സ്റ്റാർ സിംഗർ” എന്ന റിയാലിറ്റി മ്യൂസിക് ഷോയുടെ ഏഴാം സീസണിൽ രണ്ടാം സ്ഥാനം നേടിയതോടെ രേഷ്മയുടെ സംഗീത ജീവിതം കുതിച്ചുയർന്നു. ഒരു ഗായിക എന്ന നിലയിൽ, 2018 ൽ “ഓൾ ഇന്ത്യ റേഡിയോ” ആതിഥേയത്വം വഹിച്ച “ഓൾ ഇന്ത്യ ഗസൽ മത്സരത്തിൽ” രേഷ്മ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ രേഷ്മ പങ്കുവെക്കുന്ന പാട്ടുകളും വലിയ ഹിറ്റുകളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ രേഷ്മ പാട്ടുകൾ പാടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി രേഷ്മയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. രേഷ്മയുടെ ശബ്ദവും ആകർഷകമായ ആലാപന ശൈലിയും സംഗീത ലോകത്ത് നിരവധി അംഗീകാരങ്ങൾ നേടികൊടുത്തു.

അനൂപ് കോവളം : മലയാള ടെലിവിഷൻ ചരിത്രത്തിൽ റിയാലിറ്റി ഷോകളുടെ തുടക്കം മുതൽ ഇപ്പോളും സജീവമായി നിൽക്കുന്ന കലാകാരനാണ് അനൂപ് കോവളം. പാട്ടുകാരൻ, കീബോഡിസ്റ്റ്, തബലിസ്റ്റ് എന്നിങ്ങനെ സംഗീതത്തിന്റെ സകല മേഖലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. മെഗാ ഇവന്റുകളിൽ തകർപ്പൻ പ്രകടനവുമായി അനൂപ് കാണികളെ അമ്പരപ്പിക്കാറുമുണ്ട്. ഒരേ സമയം പാടാൻ പ്രയാസമുള്ള ഹരിമുരളീരവം പാടുകയും, അതിനൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്ത അനൂപിന്റെ പ്രകടനം ഏറെ ശ്രദ്ദേയമായിരുന്നു. നിറകയ്യടിയോടെയാണ് അവർ ആ വിസ്മയപ്രകടനം വരവേറ്റത്. പാടാൻ ബുദ്ധിമുട്ടുള്ള ഗാനം പാടുകയും അതിനൊപ്പം സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്ത അനൂപിന്റെ കഴിവ് അസാധ്യം എന്നായിരുന്നു കാണികളുടെ പ്രതികരണം. ശരത്ത്, ജെറി അമൽദേവ്, ബേണി-ഇഗ്നേഷ്യസ്, എം.ജി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശരത്തിന് വേണ്ടി നിരവധി റീ-റെക്കോർഡിംഗ് ജോലികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്, നിരവധി ആൽബങ്ങൾക്ക് വേണ്ടിയും ഷോർട്ട് ഫിലിമുകൾക്കും ടെലി സീരിയലുകൾക്കും പരസ്യങ്ങൾക്കും പാട്ടുകൾക്കും റീ-റെക്കോർഡിംഗുകൾക്കുമായി ജിംഗിൾസ് രചിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി തുടങ്ങിയ ചാനലുകളുടെ നിരവധി റിയാലിറ്റി ഷോകളിൽ ജനപ്രിയ സാന്നിധ്യമാണ്.

പാലക്കാട് മുരളി : കേരളത്തിലെ പ്രശസ്തനായ സംഗീതജ്ഞനാണ് പാലക്കാട് മുരളി. തബല, വേവ്ഡ്രം, ജാസ് എന്നിവയിൽ താള വിസ്മയം തീർക്കുന്ന മുരളി സംഗീത പ്രേമികളുടെ പ്രിയങ്കരനാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി സംഗീത നിശകളിലെ നിറസാന്നിധ്യവുമാണ് ഈ കലാകാരൻ. പാലക്കാട് വടക്കന്തറയിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ സംഗീതത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കി, പത്തു വർഷത്തോളം റേഡിയോ ടിവി മലേഷ്യയുടെ ഭാഗമായി നടത്തിയ കലാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. കെപിഎസി ലളിതയെ ആദരിച്ചുകൊണ്ട് മലയാളം ചലച്ചിത്ര സംവിധായകൻ എം.പത്മകുമാർ സംവിധാനം ചെയ്ത ‘ലളിതം 50’ മെഗാഷോയുടെ ഓർക്കസ്ട്രേറ്റിംഗും അദ്ദേഹം നിർവഹിച്ചു. മലയാള സിനിമാ മേഖലയിലെ വിവിധ പ്രമുഖരെയും ഉൾപ്പെടുത്തിയ ഷോ സദസിനെ രസിപ്പിച്ചു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നടൻ ജയറാമിൻ്റെ ഷോയും, സിംഗപ്പൂരിൽ നടി മഞ്ജു വാര്യരുടെ ഷോയും ശ്രദ്ധേയമായ ഷോകളിൽ ഉൾപ്പെടുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്ത, ഗാനഗന്ധർവൻ, ഒരു കരീബിയൻ ഉടായിപ്പ് തുടങ്ങി നിരവധി സിനിമകളിൽ മുരളിയുടെ സംഗീത വൈദഗ്ധ്യം ഉയർന്നുവന്നിട്ടുണ്ട്.

2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ വിവിധ നഗരങ്ങളിൽ മുഴുവൻ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്‌ജറ്റുകളിൽ ഷോ ലഭ്യമാണ്, കൂടുതൽ വിവരങ്ങൾക്കും ഷോ ബുക്കിങ്ങിനുമായി വിളിക്കുക – ജോസഫ് ഇടിക്കുള – ( 201 – 421 – 5303) ജെയിംസ് ജോർജ്- ( 973 – 985 – 8432) ബോബി ജേക്കബ് – ( 201 – 669 – 1477)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments