നീ ഒരു പുതുവഴി,
ഒരു പുതിയ തുടക്കം,
അനുഗ്രഹത്തിന്റെ പ്രബല ചിഹ്നം.
ഹൃദയങ്ങളിൽ വെളിച്ചമരുളുന്ന
നക്ഷത്രമേ
ബെത് ലഹേമിലേക്കുള്ള വഴികാട്ടി നീ,
ആകാശത്തിലെ പ്രതീക്ഷയുടെ ദീപം,
സ്നേഹത്തിന്റെ മിന്നുന്ന പര്യായം
കുരിശിന്റെ ത്യാഗവും വിശ്വാസത്തിൻ
കിരണവും.
ശാന്തിയുടെ സാന്നിധ്യമായ പ്രകാശം
നീ ഒരു ക്രിസ്തുമസ് നക്ഷത്രം
ആഴങ്ങളിലെ അഗാധങ്ങളിൽ തഴുകി,
ഇരുട്ടിനെ മിഴിവാക്കുന്ന വെളിച്ചമേ,
കാഴ്ചകളിലെ കനലായും
കരുതലായും
ആകാശത്തിന്റെ ഹൃദയത്തിലൊരു
നക്ഷത്രം.
നീ ഒരു ക്രിസ്തുമസ് നക്ഷത്രം
മഞ്ഞണിഞ്ഞ തണുത്ത രാത്രികളിൽ
അകലങ്ങളിൽ നിന്ന് എരിയുന്ന
പ്രതീക്ഷ നീ
മനസ്സിനെ കുളിർമയാക്കുന്ന നിന്റെ
മിന്നൽ.
സ്നേഹത്തിന്റെ മാർഗരേഖകൾ
ഉള്ളടക്കം വെച്ച പ്രാർത്ഥനകളുടെ
നിറദീപമേന്തി നിൽക്കുന്ന വജ്ര
നക്ഷത്രമേ ഗ്ലോറിയ