കന്യാമറിയത്തിൻ കൈവല്യമേ!
കണ്ണീരിലാശ്രയമാകുവോനേ!
കാരുണ്യമേകി നീ പാലനം ചെയ്തിടൂ
കർത്താവേ നേർവഴി കാട്ടീടു നീ!
ഹല്ലേലൂയാ.. ഹല്ലേലൂയാ
രാജാധിരാജനേ..ഹല്ലേലൂയാ
(കന്യാമറിയത്തിൻ..)
കുഷ്ഠവും വ്യാധിയും നീക്കുവോനേ
കഷ്ടങ്ങൾ മാറ്റുന്ന ദൈവപുത്രാ
കണ്ണീരിൻകായലിൽ മുങ്ങിടും
ഞങ്ങൾക്കു-
കാവലിൻതോണിയായ് മാറിടേണേ
ഹല്ലേലൂയാ.. ഹല്ലേലൂയാ
സ്നേഹസ്വരൂപനേ…ഹല്ലേലൂയാ
(കന്യാമറിയത്തിൻ..)
കണ്ണുകൾക്കാനന്ദം നിന്റെ രൂപം
കാതുകൾക്കിമ്പമായ് നിൻ സ്വരവും
കാൽവരിക്കുന്നിന്റെ കാഴ്ചകളിൽ
കൺതുറന്നു ലോകശാന്തിഗീതം !!
ഹല്ലേലൂയാ.. ഹല്ലേലൂയാ
ജീവാത്മനാഥനേ …ഹല്ലേലൂയാ
(കന്യാമറിയത്തിൻ..)