Sunday, November 10, 2024
Homeഅമേരിക്കഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് :- ...

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് :- രേവതി പിള്ള (ഫൊക്കാന വിമൻസ് ഫോറം ചെയർ).

രേവതി പിള്ള (ഫൊക്കാന വിമൻസ് ഫോറം ചെയർ).

മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയെ കുറിച്ച് പഠിക്കുവാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത് മലയാള സിനിമയ്‌ക്കും , സ്ത്രി സമൂഹത്തിനും തന്നെ നാണക്കേട് ആയ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും , നടപടികളും വേഗത്തിലാക്കണമെന്നും ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ രേവതി പിള്ള അഭിപ്രായപ്പെട്ടു. പുറത്തുവിട്ട റിപ്പോർട്ടിൻ മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്ന് ലോകമലയാളികൾകും അറിയുവാൻ അഗ്രമുണ്ട് . റിപ്പോർട്ടിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് കുറ്റവാളികളെ രക്ഷിക്കുന്നതിന് തുല്യമാണ്. സർക്കാർ മുഖം നോക്കാതെ നടപടി എടുക്കണം. കുറ്റം ചെയ്തവർ ആരെന്ന് പൊതുജനമറിയട്ടെ. മാന്യതയുടെ പുറന്തോടിനുള്ളിൽ ഒളിച്ചു നിൽക്കുന്ന എല്ലാ ക്രിമിനലുകളും വിചാരണ നേരിടട്ടെ എന്നും രേവതി പിള്ള കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്ന് ഹേമ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ പവർ ഗ്രൂപ്പിന് സിനിമയിൽ മാത്രമല്ല ഭരണ , രാഷ്ട്രീയ തലങ്ങളിൽ വലിയ സ്വാധീനമുണ്ട് എന്നാണ് പറയപ്പെടുന്നത് ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയുടെ തിളക്കം ഇത്തരം വൃത്തി കേടുകൾ മറച്ചു പിടിക്കാനുള്ള ഉപായമാകുന്നു എന്നത് കേരളം എത്തിനിൽക്കുന്ന സാംസ്കാരിക തകർച്ചയുടെ ആഴം വെളിവാക്കുന്നതാണ്. ഇത് ലിംഗ വിവേചനം ആണ് , സ്ത്രികളുടെ സ്വാതന്ത്രത്തിൽ ഉള്ള കടന്ന് കയറ്റമാണ്. ഈ വിവേചനമാണ് തുടച്ചു മാറ്റേണ്ടുന്നത്. ഇത് വിവേചനത്തെക്കാൾ ഉപരി ചുഷമാണ് . ഇതിനെതിരെ നടപിടി എടുത്തില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും. ഈ വിവേചനവും ചൂഷണവും ഒരു മേഘലയിൽ തന്നെയല്ല പല മേഘലയിലും കാണാൻ കഴിയുന്നു എന്നത് സാംസ്കാരിക തകർച്ചയുടെ ഉദാഹരണമാണ്.

മറ്റേത് മേഖലയും പോലെ ഇത്തരം വിഷയങ്ങൾ സിനിമയിലും ഉണ്ടായേക്കാം എന്ന ന്യായ വാദം കൊണ്ട് മറി കടക്കാവുന്ന കുറ്റകൃത്യങ്ങളല്ല മലയാള സിനിമ മേഖലയിൽ നടക്കുന്നത്. സ്ത്രീ ശരീരങ്ങൾക്ക് മേൽ കടന്നാക്രമണം നടത്തിയതിനു ശേഷവും സമൂഹത്തിൽ മാന്യനായി തുടരാൻ സിനിമയിൽ അല്ലാതെ മറ്റെവിടെയാണ് പുരുഷന് സാധിക്കുക എന്നത് മലയാളികളെ ലജ്ജിപ്പിക്കുന്നു എന്ന് ഫൊക്കാനാ വിമൻസ് ഫോറം വിലയിരുത്തി. സിനിമ മേഘലയിൽ തന്നയല്ല ഏത് മേഘലയിൽ ആയാലും സ്ത്രികൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനും അവർക്ക് തുല്യ നീതിയും ,വേതനവും, സാമൂഹ്യ സംരക്ഷണവും നൽകേണ്ടത് ഒരു ഗവൺമെന്റിന്റെ ചുമതലയാണെന്നും അതിന് വേണ്ടുന്ന സത്വര നടപിടികൾ സ്വീകരിക്കണമെന്നും വിമൻസ് ഫോറം ചെയർ രേവതി പിള്ള അവിശ്വപെട്ടു.

രേവതി പിള്ള (ഫൊക്കാന വിമൻസ് ഫോറം ചെയർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments