Friday, December 27, 2024
Homeഅമേരിക്കഏപ്രിൽ ഒന്ന് വിഡ്ഢി ദിനമോ ? ✍അഫ്സൽ ബഷീർ തൃക്കോമല

ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമോ ? ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

എന്താണ് വിഡ്ഢി ദിനം ?

മറ്റുള്ളവരെ വിഡ്ഢിയാക്കി സ്വയം ചിരിക്കുക എന്നതല്ല ,നമുക്ക് ഒരു വർഷത്തിൽ സംഭവിച്ച അബദ്ധങ്ങളോ വിഡ്ഢിത്തങ്ങളോ ഓർത്തു ചിരിക്കുകയും ഇനിയത്
ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും ചെയ്യാനായി ഈ ദിവസത്തെ മാറ്റി വെക്കാം.പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍ പറഞ്ഞത് പോലെ “വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാകണം ഏപ്രില്‍ ഒന്ന് “.

ചരിത്രത്തിന്റെ അത്ര പിന്ബലമില്ലാത്ത ഒരു കഥ ഏപ്രിൽ ഒന്നിനെ കുറിച്ച് പ്രചാരത്തിലുണ്ട്. ഫ്രാൻസിൽ ജൂലിയർ സീസറിന്റെ കാലം മുതൽ പിന്തുടരുന്ന കലണ്ടർ മാര്പാപ്പയായിരുന്ന പോപ്പ് ഗ്രിഗറി 1582 ൽ പരിഷ്കരിച്ചു .അന്ന് വരെ ഏപ്രിൽ ഒന്നിനായിരുന്ന പുതു വത്സരം ജനുവരി ഒന്നിലേക്ക് മാറ്റി. ഈ കലണ്ടറാണ് “ഗ്രിഗറി കലണ്ടർ” എന്നറിയപ്പെടുന്നത് .അന്ന് വാർത്താ മാധ്യമങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ അജ്ഞതയും കാരണം അധികമാളുകളും ഈ വിവരമറിഞ്ഞില്ല .അതറിയാതിരുന്നവർ ഏപ്രിൽ ഒന്ന് പുതു വത്സരമാഘോഷിച്ചു കൊണ്ടേയിരുന്നു അവരെ പിന്നീട്” മണ്ടന്മാർ “എന്ന് ലോകം വിളിച്ചു .അവർക്കു വേണ്ടി “വിഡ്ഢി ദിനം “എന്ന പേര് നൽകി .യഥാർത്ഥത്തിൽ ജനങ്ങളെ അറിയിക്കാതെ കലണ്ടർ തന്നെ മാറ്റിയ ഭരണ കൂടത്തിനാണ് “മണ്ടന്മാർ ” എന്ന പേര് നൽകേണ്ടതെന്നും ഒരു പക്ഷമുണ്ട്.

ഏപ്രിൽ ഫൂളിന്റെ പേരിൽ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതും അതിന്റെ പേരിൽ തമ്മിൽ തല്ലുന്നതും പതിവ് കാഴ്ചയാണ് .മാത്രമല്ല പൊങ്ങച്ചം കലർന്ന നുണകൾക്ക് “തള്ളുക” എന്നൊരു ഓമന പേരും വർത്തമാന കാലത്തുണ്ട് .ഏപ്രിൽ ഫൂൾ എന്ന പേരിൽ ഇന്ന് കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കും ,തമാശക്കുള്ളിലെ കാര്യം കൊണ്ട് മനുഷ്യ ജീവന് പോലും നഷ്ടം സംഭവിക്കുമ്പോൾ ഇത്തരം ദിനങ്ങൾ കൊണ്ടാടേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ? എന്ന അവബോധം വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഭരണാധികാരികളും സന്നദ്ധ പ്രവർത്തകരും അധ്യാപകരും പകർന്നു കൊടുക്കേണ്ടതുണ്ട് .നുണ ,താറടിക്കൽ,ചതി,വഞ്ചന,മറ്റൊരാളിന്റെ വസ്തു അന്യായമായി അപഹരിക്കൽ,നേരല്ലാത്തകാര്യം,നെറികേട്,കൗശലം,സൂത്രം,മടിച്ചിരിക്കൽ, പ്രവൃത്തിയിൽ അലസത കാണിക്കൽ,തമാശ രൂപേണ അപഹരിക്കൽ അങ്ങനെ നീളുന്നു കള്ളങ്ങൾ.

ഏപ്രിൽ ഫൂൾ ആശംസകളില്ല..

അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments