മുളക് തീറ്റിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തില്‍ 38കരാനായ അച്ഛൻ അറസ്റ്റില്‍. മുളക് തീറ്റിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തില്‍ 38കരാനായ അച്ഛൻ അറസ്റ്റില്‍. സിംഗപ്പൂരിലാണ് സംഭവം. തുടർന്ന് അറസ്റ്റിലായ അച്ഛന് കഴിഞ്ഞ ദിവസം കോടതി എട്ട് മാസം ജയില്‍ ശിക്ഷ വിധിച്ചു.
പോട്ടി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനിടെ മകൻ കള്ളം പറഞ്ഞതാണ് പിതാവിനെ ചൊടിപ്പിച്ചത്, ശിക്ഷയായി അയാള്‍ കുട്ടിയുടെ വായിലേക്ക് മുളക് തള്ളിക്കയറ്റിയതു അപകടത്തിന് കാരണമായി. മുളക് കുട്ടിയുടെ ശ്വാസനാളത്തില്‍ തടസ്സമുണ്ടാക്കിയെന്നും, അതാണ് മരണത്തിനു കാരണമായതുമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കി. മരിച്ച കുട്ടിയെ കൂടാതെ ഇദ്ദേഹത്തിന് വേറെയും കുട്ടികള്‍ ഉണ്ട്.
അവരുടെ സ്വകാര്യതമാനിച്ച് ഒരു ഗിഗ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെന്നു ന്യൂസ് ഏഷ്യ (സിഎൻഎ ) ചാനല്‍ റിപ്പോർട്ട് ചെയ്തു. പോട്ടി ഉപയോഗിക്കാതെ മകൻ മലവിസർജ്ജനം നടത്തിയത് പിതാവ് കണ്ടു പിടിക്കുകയും മകനോട് ചോദിച്ചപ്പോള്‍ കുട്ടി അത് നിഷേധിക്കുകയും ചെയ്തു. ഇതോടെ മകനെ അച്ചടക്കം പഠിപ്പിക്കാൻ തീരുമാനിച്ച പിതാവ് അവനെ ബലമായി ഒരു മുളകു തീറ്റിക്കാൻ നോക്കി. ഇത് വിസമ്മതിച്ച കുട്ടിയുടെ വായിലേക്ക് മുളക് തിരുകികയറ്റാൻ ശ്രമിച്ചുവെന്നാണ് സിഎൻഎ റിപ്പോർട്ടുകള്‍ പറയുന്നത്. മുളക് വായ്ക്കകത്തേക്കു ഇറങ്ങുന്നുവന്ന് കണ്ടപ്പോള്‍ അയാള്‍ കുട്ടിയെ വിട്ടയച്ചു.
വെപ്രാളത്തോടെ വീടിനു ചുറ്റും ഓടിയ കുട്ടി തൊണ്ടയിലേക്കു വിരല്‍ കൊണ്ടു ആംഗ്യം കാണിച്ച ശേഷം നിലത്തു വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ”ഹെയിംലിച്ച് പ്രയോഗം” (ഒരു വ്യക്തിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഒരു വസ്തുവിനെ അയാളുടെ വയറു ഞെക്കി പുറന്തള്ളാൻ ഉപയോഗിക്കുന്ന വിദ്യ) ചെയ്തു രക്ഷിക്കാൻ നോക്കിയെങ്കിലും അത് ഫലവത്തായില്ല. ഡോക്ടറെ വിളിച്ചതിന് ശേഷം പിതാവ് മകനെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. പക്ഷെ വൈകുന്നേരം 3:10 ഓടെ സെങ്കാങ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ മരണം വൈകാതെ തന്നെ ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു .
ഭർത്താവു കുട്ടികളെയെല്ലാം ഒരുപോലെ സ്നേഹിച്ചിരുന്നു എന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പിതാവിന് ഏഴുമാസത്തെ ജയില്‍ ശിക്ഷ മാത്രമേ നല്‍കാവൂ എന്ന് അഭിഭാഷകൻ സുരൈദി വാദിച്ചു. തൻ്റെ കക്ഷി തൻ്റെ മക്കളുടെ ക്ഷേമത്തിന് മുൻഗണന നല്‍കുന്ന ഒരു കുടുംബനാഥനാണെന്നും ആ മനുഷ്യൻ തൻ്റെ കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും സുരൈദി എടുത്തുപറഞ്ഞു. സംഭവ സമയത്ത് തന്റെ കക്ഷി ജാഗ്രത പുലർത്തിയിരുന്നുവെന്നും മുളകിന്റെ ഒരു ചെറിയ കഷ്ണം മാത്രമേ അയാള്‍ കുട്ടിക്ക് നല്‍കിയിരുന്നുള്ളൂവെന്നും അത് വായിലേക്ക് ഇറങ്ങുന്നുവെന്നു കണ്ടപ്പോള്‍തന്നെ അയാള്‍ കുട്ടിയെ പോകാൻ അനുവദിച്ചു എന്നും അഭിഭാഷകൻ വാദിച്ചു
”നുണ പറയുന്നത് ഒരു തെറ്റാണെന്ന് മകനെ പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു പിതാവിന്റെ ഉദ്ദേശം. കോടതിയ്ക്ക് അതിന്റെതായ നിയമമുണ്ട്, അത് ഞാൻ ബഹുമാനിക്കുന്നു. ദാരുണമായ ഈ സംഭവം അയാളുടെ മനസ്സിലെ ജീവിതകാലം മുഴുവൻ അലട്ടും. അതിലും വലിയ ശിക്ഷ ഇനി അയാള്‍ക്കു ലഭിക്കാനില്ല. ഇനി ഇങ്ങനെയൊരു തെറ്റ് അയാള്‍ ഒരിക്കലൂം ആവർത്തിക്കാൻ ഇടയില്ല ”, അഭിഭാഷകൻ പറഞ്ഞു . കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം കർശനരീതികള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് ജില്ലാ ജഡ്ജി ഓങ് ഹിയാൻ സണ്‍ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ തുടർന്ന് പിതാവ് വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും അയാള്‍ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായും റിപോർട്ടുകള്‍ വ്യക്തമാക്കുന്നു.