ലണ്ടൻ; ദിനോസറുകളുടെ ഇരുന്നൂറോളം കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. 16.6 കോടി വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന കാൽപ്പാടുകളാണ് ബ്രിട്ടനിലെ ഓക്സ്ഫഡ്ഷയറിലെ ക്വാറിയിൽ കണ്ടെത്തിയത്. ബർമിങ്ഹാം, ഓക്‌സ്‌ഫഡ് നടത്തിയ സർവകലാശാല ഗവേഷകർ സംയുക്തമായി പര്യവേഷണത്തിലാണ്. ക്വാറിയിലെ തൊഴിലാളിയായ ഗാരി ജോൺസൺ 2023ൽ അസാധാരണമായ ചില കുഴികളുള്ളതായി വിവരം നൽകിയിട്ടുണ്ട്.
നിശ്ചിത വഴികളിലൂടെ ദിനോസറുകൾ സഞ്ചരിച്ചിരുന്നുവെന്നതിൻ്റെ തെളിവാണ് കാൽപ്പാടുകൾ എന്നാണ് ഗവേഷകർ പറയുന്നത്. “ദിനോസർ ഹൈവേ’കൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദിനോസറുകളുടെ കാൽപ്പാടുകൾ പതിഞ്ഞ അഞ്ച് വഴികളാണ് കണ്ടെത്തിയത്. ഇതിൽ നാലെണ്ണം നീളൻ കഴുത്തുള്ള ഹെർബിവോറസ് ദിനോസറുകൾ സഞ്ചരിച്ചിരുന്ന പാതയാണ്. അഞ്ചാമത്തേത് മെഗ്ലോസോഴ്‌സ് എന്ന വിഭാഗത്തിൽപ്പെട്ട ദിനോസറ സഞ്ചാര പാതയാണ്.
മൂന്ന് വിരലുകൾ മാത്രമുള്ള കാൽപാടുകൾ ആണ് അത്. വടക്കുകിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലാണ് ഇവ സഞ്ചരിച്ചിരുന്നതെന്നും ഗവേഷകർ പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ “ദിനോസർ ഹൈവേ’ കണ്ടെത്തിയ സ്ഥലമായി ഇത് മാറിയേക്കാമെന്ന് ഓക്‌സ്‌ഫഡ് മ്യൂസിയം ഓഫ് നാച്യുറൽ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞയായ ഇമ്മ നിക്കോളാസ് പറഞ്ഞു.”