Tuesday, January 7, 2025
Homeഅമേരിക്ക'നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ല' ; എച്ച്‌എംപിവിയെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഐസിഎംആർ.

‘നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ല’ ; എച്ച്‌എംപിവിയെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഐസിഎംആർ.

ദില്ലി: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാജ്യത്തുള്‍പ്പെടെ ആഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐഎംസിആർ).രോഗബാധിതരായ ശിശുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കൂടാതെ ഐസിഎംആറില്‍ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമില്‍ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച്‌ രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ (Severe Acute Respiratory Illness (SARI)) എന്നിവയിലൊന്നും അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐസിഎംആർ പ്രസ്താവനയിലൂടെ പറഞ്ഞു.

രണ്ട് എച്ച്‌എംപിവി രണ്ട് കേസുകള്‍ ബെംഗളൂരുവില്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിൻ്റെ പ്രസ്താവന. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് കുട്ടികളും ബ്രോങ്കോപ്നിമോണിയ ബാധിച്ചാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. 3 മാസം പ്രായമുള്ള കുഞ്ഞിനെ നിലവില്‍ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

എച്ച്‌ എം പി വിയുടെ പ്രധാന ലക്ഷണങ്ങള്‍.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്‌എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്‌എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്.

കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ 10% മുതല്‍ 12% വരെ എച്ച്‌എംപിവി മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതല്‍ 16% വരെ കുട്ടികളില്‍ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്‌എംപിവി ഉള്ളവരുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പർശിക്കുന്നതിലൂടെയോ രോഗം പടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments