Tuesday, January 7, 2025
Homeഅമേരിക്കഭാഗ്യം അല്ലാതെന്ത് പറയാൻ! ഒന്നിന് തൊട്ടുതാഴെ മറ്റൊന്ന്, ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിടയ്ക്ക്.

ഭാഗ്യം അല്ലാതെന്ത് പറയാൻ! ഒന്നിന് തൊട്ടുതാഴെ മറ്റൊന്ന്, ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിടയ്ക്ക്.

യുകെയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. യുകെയിലെ മിൽട്ടൺ കെയ്‌നിനടുത്തുള്ള ക്രാൻഫീൽഡ് എയർപോർട്ടിലാണ് സംഭവം. ഡയമണ്ട് ഡിഎ 42 ട്വിൻ സ്റ്റാർ എന്ന ഇരട്ട എഞ്ചിൻ വിമാനത്തിലെ പൈലറ്റ് ലാൻഡിങ് പരിശീലിക്കുമ്പോഴാണ് സംഭവമുണ്ടായത്.

ലാൻഡിങ്ങിനായി വിമാനം താഴ്ത്തുന്നതിനിടെയാണ് മറ്റൊരു ഡെൽറ്റ ജെറ്റ് മൈക്രോലൈറ്റ് വിമാനം പൈലറ്റ് കണ്ടത്. ഡയമണ്ട് ഡിഎ വിമാനത്തിൽ നിന്ന് 100 അടി മാത്രം താഴെയായിരുന്നു ഡെൽറ്റ ജെറ്റ് വിമാനം. ജൂൺ 21ന് നടന്ന സംഭവം യുകെ എയർ പ്രോക്‌സ് ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്. പൈലറ്റുമാരുടെ സമയോചിത ഇടപെടലിനെത്തുടർന്ന് കൂട്ടിയിടി ഒഴിവാകുകയായിരുന്നു.

കൂട്ടിയിടി ഒഴിവാക്കുന്നതിൻ്റെ ഉത്തരവാദിത്തം രണ്ട് പൈലറ്റുമാരും പങ്കിട്ടെങ്കിലും, ഡെൽറ്റാജെറ്റിൻ്റെ പൈലറ്റിന് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് നൽകാമായിരുന്നുവെന്ന് റിപ്പോർട്ട് നിഗമനം ചെയ്തിട്ടുണ്ട്. അതേസമയം അന്വേഷണത്തിൻ്റെ അറിയിപ്പ് ലഭിക്കുന്നതുവരെ ഈ വിവരത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് ഡെൽറ്റജെറ്റിൻ്റെ പൈലറ്റ് പറഞ്ഞു.ഡെൽറ്റാജെറ്റ് പൈലറ്റ് ഇളം നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമായി കാണാൻ കഴിയുന്നത്ര അടുത്തായിരുന്നു ഇരുവിമാനങ്ങൾ എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments