അബുദാബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്. 1967ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ ദുബൈലെത്തിയതാണ് പത്തനംതിട്ട തുമ്പമൺകാരൻ ഡോക്ടർ ജോർജ് മാത്യു. യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച ഒരേയൊരു ഇന്ത്യക്കാരൻ.
57വർഷത്തിനിടെ ആരോഗ്യ മേഖലയിൽ നൽകിയ ഗണ്യമായ സംഭാവനയ്ക്കുള്ള അംഗീകരമായി അബുദാബിയിലെ തെരുവിന് ജോർജിന്റെ പേര് നൽകിക്കൊണ്ടാണ് ആ രാജ്യം ആദരവ് അറിയിച്ചത്.
ആറു പതിറ്റാണ്ടിലേറെയായി നീണ്ട മലയാളി കുടിയേറ്റത്തിൽ ഇത് ആദ്യമായാണ് യുഎഇ ഒരു തെരുവിന് മലയാളിയുടെ പേര് നൽകുന്നത്.
84 വയസ്സിലും സേവന നിരതനായ
ഡോ. ജോർജ് മാത്യു പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ വേറിട്ട ആദരം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്ക് അഭിമാനം കൂടിയാണ്.