Sunday, December 22, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളുടെ ഈ സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ കഴിയും. നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്താന്‍ വാഴപ്പഴത്തിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫീല്‍ ഗുഡ് ന്യൂറോട്രാന്‍സ്മിറ്റര്‍സ് ആയ ഡോപാമിനും ഡെറാടോണിനും വൈറ്റമിന്‍ ബി6 ഉം പഴത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ഇതില്‍ നിന്നും പഞ്ചസാര വിഘടിക്കുന്നതു വളരെ സാവധാനത്തിലായതു കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാര അളവ് വലിയ തോതില്‍ വര്‍ധിക്കില്ല.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസിക നിലയില്‍ വ്യതിയാനങ്ങളും അസ്വസ്ഥതകളുമുണ്ടാക്കും. മാത്രമല്ല, പഴത്തില്‍ ധാരാളം പ്രോബിയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിലെ നല്ല ബാക്റ്റീരിയകള്‍ക്കു ഗുണകരമാണ്. ദഹന പ്രക്രിയ സുഗമമാകുകയും ചെയ്യുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന വിറ്റാമിന്‍ നാഡീവ്യൂഹത്തെ പിന്തുണക്കുകയും മനസികനിലയെ ഉന്മേഷകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പഴത്തില്‍ അടങ്ങിയിരിക്കുന്ന സെലെനിയം മുട്ടയിലുമുണ്ട്. ഇതും ഏറെ സഹായകരമാണ്. കൂടാതെ മുട്ടിയില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, ബി 12യും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നല്ലതായാല്‍ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ചു തയാറാക്കുന്ന ഭക്ഷണങ്ങളില്‍ പ്രോബിയോട്ടിക്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോബിയോട്ടിക്ക് നമ്മുടെ മാനസിക നിലയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചിയ വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, ഇരുമ്പ് തുടങ്ങി ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മഗ്നീഷ്യവും ഈ വിത്തുകളിലുണ്ട്. ടെന്‍ഷന്‍, അമിതമായ ഉത്കണ്ഠ എന്നിവയ്ക്കെല്ലാം പരിഹാരമാകാന്‍ ഇതിനു കഴിയും.

മാനസികനിലയെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ബദാമിലുണ്ട്. വൈറ്റമിന്‍ ഇ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇടനേരങ്ങളില്‍ സ്നാക്കായോ ഓട്സിനൊപ്പമോ ബദാം മില്‍ക്ക് തയാറാക്കിയോ കഴിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments