കലാമണ്ഡലത്തില്‍ ചരിത്ര തീരുമാനം, ആര് എല്‍ വി രാമകൃഷ്ണന് അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിക്കുന്നത്. നൃത്ത അധ്യാപകനായി ഒരു പുരുഷന് ജോലിയില്‍ പ്രവേശിക്കുന്നത് ചരിത്രത്തിലാദ്യമാണ്.