Thursday, January 16, 2025
Homeകേരളംകൈക്കൂലി വാങ്ങൽ വ്യാപകം; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കാൻ സംസ്ഥാന സർക്കാർ.

കൈക്കൂലി വാങ്ങൽ വ്യാപകം; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നി‍ർത്തലാക്കാൻ സംസ്ഥാന സർക്കാർ.

തിരുവനന്തപുരം: ചെക്ക് പോസ്റ്റുവഴി കൈക്കൂലി വാങ്ങൽ വ്യാപകമായതിനെ തുടർന്ന് സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ സർക്കാരിന്റെ നീക്കം.

ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആലോചന.
ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.
ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്.

കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്.ഓണ്‍ലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു.
ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്.ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആൻറണിരാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചർച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിർപ്പിന് തുടർന്ന് മാറ്റുകയായിരുന്നു. എന്നാൽ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റുന്നത്.എല്ലാ ചെക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോർ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയിൽ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments