Wednesday, January 15, 2025
Homeഅമേരിക്കവെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി" ആദച്ചായി"- ജനുവരി 17 - ന് തീയേറ്ററിൽ.

വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി” ആദച്ചായി”- ജനുവരി 17 – ന് തീയേറ്ററിൽ.

അയ്മനം സാജൻ

കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ആദച്ചായി എന്ന ചിത്രം ജനുവരി 17-ന് തീയേറ്ററിലെത്തും. ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ഈ ചിത്രം ജെ ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്നു.

മികച്ച പരിസ്ഥിതി ചിത്രത്തിനും മറ്റുമുള്ള നിരവധി അവാർഡുകൾ നേടിയ ആദച്ചായി പരിസ്ഥിതി സംരക്ഷണവും ,കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ചിത്രമാണ്.കുട്ടനാടിൻ്റെയും,പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഈചിത്രം,രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം ശക്തമായി ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണ്. കാർഷിക സംരക്ഷണത്തിൻ്റെ പ്രാധാന്യവും ചിത്രം ചൂണ്ടിക്കാണിക്കുന്നു.

കുട്ടനാട്ടിലെ സമ്പൂർണ്ണ കർഷകനായ ആദച്ചായിയുടേയും, മകൻ കൃഷി ഓഫീസറായ അഖിലിൻ്റേയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം, മണ്ണിൻ്റേയും, ചേറിൻ്റേയും, വയലിൻ്റേയും, മനസ്സും, ഉൾത്തുടിപ്പും പ്രകടമാക്കുന്നു.

പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി പ്രേഷകരുടെ മുമ്പിൽ എത്തുകയാണ് “ആദച്ചായി “എന്ന ചിത്രം.

ജെ.ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന “ആദച്ചായി” കഥ ,സംവിധാനം – ഡോ.ബിനോയ് ജി. റസൽ , തിരക്കഥ – സുനിൽ കെ.ആനന്ദ്, ക്യാമറ – സുനിൽ കെ.എസ്, എഡിറ്റിംഗ് – സുബിൻ കൃഷ്ണ, ഗാനരചന -മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്,വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, ആലാപനം – ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്,വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ലക്ഷ്മണൻമാലം, ബി.ജി.എം- സജു രാമൻചിറ, സൗണ്ട് മിക്സിംങ് -വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് – ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് – മധു പറവൂർ, കോസ്റ്റ്യൂം – ബിനു പുളിയറക്കോണം, ഡി.ഐ-ശിവലാൽ രാമകൃഷ്ണ ,പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ – ബോസ് മാലം.

ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി,ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് ,മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്,സജോ ജോസഫ്, സിബി രാംദാസ് ,റുമ ജിഷ്ണു,ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആൻ്റോ, സുജിത്ത്, ദീപു കലവൂർ ,ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ,സുഘോഷ് വേണുഗോപാൽ, ശാന്തകുമാരൻ ഇ, കലാനിലയം സനൽകുമാർ,ബിനു (വൃക്ഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു.ജനുവരി 17 – ന് ചിത്രം തീയേറ്ററിലെത്തും.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments