കോട്ടയം: കോഴിത്തീറ്റ ചാക്കുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് മണിമലയാറ്റിലേക്ക് പതിച്ചു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപം കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു അപകടം.
ആദ്യം തിട്ടയിൽ റബർ മരത്തിൽ തടഞ്ഞുനിന്നെങ്കിലും മരം കടപുഴകി ലോറി ആറ്റിലേക്ക് മറിയുകയായിരുന്നു.