Wednesday, January 15, 2025
Homeഇന്ത്യവാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 25,000 പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രം.

വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 25,000 പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രം.

വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് പാരിതോഷികമായി കേന്ദ്രസർക്കാർ 25,000 രൂപ നൽകും. നടൻ അനുപം ഖേറിനൊപ്പം നാഗ്പൂരിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിൽ പരുക്കേറ്റവർക്ക് ആദ്യ ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സർക്കാർ ആശുപത്രി ചെലവ് വഹിക്കുമെന്ന സ്‌കീം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്.

അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ പൊലീസിന് വിവരം ലഭിച്ചാൽ ഇരയുടെ ചികിത്സയുടെ ചിലവ് സർക്കാർ വഹിക്കുമെന്നും ഗഡ്കരി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ഈ പദ്ധതി ദേശീയ പാതകളിൽ പരുക്കേറ്റവർക്ക് മാത്രമല്ല, സംസ്ഥാന പാതകളിൽ അപകടം പറ്റി പരുക്കേറ്റവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അപകടത്തിൻ്റെ നിർണായകമായ ആദ്യ മണിക്കൂറിൽ റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിക്കുന്നയാൾക്ക് നിലവിൽ ലഭിക്കുന്ന പാരിതോഷികമായ 5000 രൂപ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ഒക്‌ടോബറിലാണ് നല്ല സമരിയാക്കാരന് പ്രതിഫലം നൽകുന്ന പദ്ധതി ആരംഭിച്ചത്.

സ്‌കീം അനുസരിച്ച്, മാരകമായ അപകടത്തിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കുന്ന ആളുകൾക്ക് ഉടനടി സഹായം നൽകി അവരെ സുവർണ്ണ മണിക്കൂറിനുള്ളിൽ (അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിൽ എത്തിക്കുന്നു. ഒരു നല്ല സമരിയാക്കാരനെ ഗവൺമെൻ്റ് നിർവചിക്കുന്നത് “നല്ല വിശ്വാസത്തോടെ, പ്രതിഫലമോ പ്രതീക്ഷിക്കാതെ, പരിചരണമോ പ്രത്യേക ബന്ധമോ ഇല്ലാതെ, അപകടത്തിൽ പരുക്കേറ്റ ഒരാൾക്ക് ഉടനടി സഹായമോ അടിയന്തിര പരിചരണമോ നൽകാൻ സ്വമേധയാ മുന്നോട്ട് വരുന്നവർ എന്നിങ്ങനെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments