കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. ചെങ്ങോട്ടുകാവ് എടക്കുളം മാവുളച്ചികണ്ടി സൂര്യൻ (24) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസക്കാലമായി കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ നിരവധി വാഹനങ്ങളുടെ ബാറ്ററി മോഷണം പോയിരുന്നു.
റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന പതിവായതോടെയാണ് കൊയിലാണ്ടി സി.ഐ.ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ്.ഐ.പ്രദീപൻ, സീനിയർ സി.പി.ഒമാരായ സിനിരാജ്, മിനേഷ്, ബിജു വാണിയംകുളം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽവിട്ടു.