ഇന്റർ മയാമി ലയണൽ മെസിയുടെ കരാർ പുതുക്കാൻ ശ്രമിക്കുന്നു. എംഎൽഎസ് സീസൺ അവസാനിച്ച് ബ്രേക്ക് നിലനിൽക്കുന്ന സമയത്ത് മെസിയെ യൂറോപ്പിൽ കളിക്കാൻ അനുവദിക്കുന്ന ഓപ്ഷനുമായി ഇന്റർ മയാമി പുതിയ കരാർ തയ്യാറാക്കുന്നതായി റിപ്പോർട്ട്.
ഈ ഓപ്ഷൻ പ്രകാരം 2025ന്റെ അവസാന മാസങ്ങളിലും 2026ന്റെ തുടക്കത്തിലും മെസിക്ക് യൂറോപ്പിൽ കളിക്കാൻ സാധിക്കും. 2026 ലോകകപ്പിന് മുന്നോടിയായി അർജന്റീന ഇതിഹാസത്തിന് ശാരീരിക ക്ഷമത നിലനിർത്താൻ ഇതുവഴി സാധിക്കും.