Friday, January 10, 2025
Homeഅമേരിക്കHMPV ഭീതിയേറുന്നു ; പനിയുള്ളവര്‍ വീട്ടിലിരിക്കണം.

HMPV ഭീതിയേറുന്നു ; പനിയുള്ളവര്‍ വീട്ടിലിരിക്കണം.

ചൈനയില്‍ പടരുന്ന HMPV (ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്) ഇന്ത്യയിലും പ്രത്യേകിച്ച് അയൽ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അയല്‍ സംസ്ഥാനമായ കർണാടകയിലും തമിഴ്നാട്ടിലും രോഗം എത്തിയതിനാല്‍ മുൻകരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളും പനിയുമാണ് രോഗലക്ഷണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളിലുണ്ടെങ്കില്‍ കുട്ടികളെ സ്കൂളില്‍ വിടരുത്. സ്കൂള്‍ അധികൃതർ കുട്ടികളോട് മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. രോഗലക്ഷണമുള്ള മുതിർന്നവരും പുറത്തിറങ്ങരുത്.

ബംഗളൂരുവില്‍ മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാസ്ക് ഉപയോഗിക്കണം. ചിലഘട്ടങ്ങളില്‍ വൈറസ് ന്യുമോണിയക്ക് കാരണമാവുകയോ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ ചെയ്യാം.

മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ സമയങ്ങളിലുമാണ് പൊതുവേ രോഗം വ്യാപകമായി കാണപ്പെടുന്നത്. നിലവില്‍ ഹ്യൂമൻ മെറ്റാന്യൂമോ വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ഇതുവരെ ലഭ്യമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. രോഗവ്യാപനം കുറയ്ക്കുക മാത്രമാണ് പ്രതിവിധി.

എന്താണ് എച്ച്‌എംപിവി.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്‌എംപിവി. 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞു. ന്യൂമോ വിരിഡേ ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്നു. നവജാത ശിശുക്കളില്‍ ഗുരുതരമാകാം. അസുഖം മൂർച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദർഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കും. പനി ബാധിച്ചവർ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട്, അത് മാറുന്നത് വരെ വീട്ടിൽ തന്നെ വിശ്രമിക്കാൻ ശ്രമിക്കുക.

രോഗ വ്യാപനം.

സമ്പർക്കം, സ്പർശനം, രോഗബാധിതർ ചുമയ്ക്കുകയോ തുമ്മകയോ ചെയ്യുന്നതിലൂടെയോ രോഗം പകരാം. വൈറസിന്റെ സാന്നിദ്ധ്യമുള്ള പ്രതലത്തില്‍ സ്പർശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതുവഴിയും രോഗം ഉണ്ടാവാം. സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ് ഇൻക്യുബേഷൻ കാലയളവ്.

പ്രതിരോധം.

1) ഓരോ 20 സെക്കൻഡെങ്കിലും സോപ്പ് ഉപയോഗിച്ച്‌ കൈ കഴുകണം.

2) കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക

3) തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക.

4) വിശ്രമം അത്യാവശ്യമാണ്. ആശുപത്രിയില്‍ ചികിത്സ തേടണം.

ജനങ്ങള്‍ സ്വയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഏതെങ്കിലും തരത്തില്‍ അസുഖങ്ങളുള്ളവർ പുറത്തിറങ്ങതെ വീട്ടില്‍ വിശ്രമിക്കണം

രോഗ ലക്ഷണങ്ങൾ.

● കടുത്ത ചുമ

● മൂക്കൊലിപ്പ്

● അടഞ്ഞ മൂക്ക്

● പനി

● തൊണ്ടവേദന

ഇവർ ശ്രദ്ധിക്കണം.

● അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍

● നവജാത ശിശുക്കള്‍

● പ്രായമായവർ

● രോഗപ്രതിരോധ ശേഷി കുറവുള്ളവർ,

● ഗ‌ർഭിണികള്‍

● ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments