Thursday, January 9, 2025
Homeഅമേരിക്കഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണ് മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു.

കാറിൽ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവരും അപകടത്തിൽ മരിച്ചു.
വാസുദേവൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.

ഡ്രൈവർ ആശുപത്രിയിൽ എത്തും മുന്നേയും യാമിനി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ഗുജറാത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ. നാളെ നാട്ടിലേക്കു മടങ്ങാൻ ഇരിക്കെ ദ്വാരകയിൽ നിന്നും താമസിച്ചിയുന്ന ലോഡ്ജിലേക്ക് ടാക്സി കാറിൽ മടങ്ങുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചത്.

സംഭവം അറിഞ്ഞയുടൻ ജാം നഗർ മലയാളി സമാജം പ്രവർത്തകർ സഹായത്തിന് എത്തിയിരുന്നു.
വിവരം അറിഞ് ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments