കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. പുലിയെ കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റി.
പുലിയെ എവിടെ തുറന്നുവിടുമെന്ന് വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.
രണ്ടുതവണ മയക്കുവെടി വെച്ചതിന് ശേഷമാണ് പുലി മയങ്ങിയത്. പുലിയെ ജനവാസ മേഖയില്‍ തുറന്നുവിടുമോ എന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
പുലിയെ ആറളം ആർആർടി കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു ഇരിട്ടി കാക്കയങ്ങാട് -പാലാ റോഡിലെ വീട്ടുപറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങിയത്.