Saturday, January 4, 2025
Homeഅമേരിക്കഐ പി സി എൻ റ്റി അവാർഡ് പ്രഖ്യാപനം, അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ നിന്നും വമ്പൻ...

ഐ പി സി എൻ റ്റി അവാർഡ് പ്രഖ്യാപനം, അമേരിക്കൻ മാധ്യമ പ്രവർത്തകരിൽ നിന്നും വമ്പൻ പ്രതികരണമെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ

-പി പി ചെറിയാൻ

ഡാളസ്: അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് നാമനിർദേശം സ്വീകരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പൊതുജനങ്ങളിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.അമേരിക്കൻ മാധ്യമ പ്രവർത്തർക്കർക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐ പി സി എൻ റ്റിയെന്നും,ഇതിനകം തന്നെ നിരവധി നോമിനേഷനുകൾ ലഭിച്ചത് അതിനു വ്യക്തമായ തെളിവാണെന്നും മാളിയേക്കൽ കൂട്ടിച്ചേർത്തു. ഇമെയില്‍ വഴി നിർദ്ദേശങ്ങൾ അയകുന്നതിനുള്ള അവസാന തിയതി .ഡിസംബർ 31നു അവസാനിക്കും

സംഘടനാ ഭാരവാഹികളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന നാമനിര്ദേശങ്ങൾ പരിശോധിച്ചു പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അർഹിക്കുന്നവരെ തെരഞ്ഞെടുക്കും . മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തുക .

ഡാളസ്സിൽ ജനുവരി 26 നു ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങു സംഘടിപ്പിക്കുന്നത് .

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേർ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്.സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളികൾ അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ് കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കൽ പറഞ്ഞു.

ഡിസംബർ 31 നു മുന്‍പായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: ipcnt2020@gmail.com,asianettv@gmail.com. അല്ലെങ്കില്‍ ഐ പി സി എൻ ടി സംഘടനാ ഭാരവാഹികളായ സാം മാത്യു ,പ്രസാദ് തിയോടിക്കൽ , തോമസ് ചിറമേൽ , അനശ്വർ മാംമ്പിള്ളി ,സിജു ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments