Saturday, December 28, 2024
Homeസിനിമപിതാവിന്റെ സ്ഥാനം ; ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ : മഞ്ജു വാര്യർ.

പിതാവിന്റെ സ്ഥാനം ; ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ : മഞ്ജു വാര്യർ.

തിരുവനന്തപുരം; ആധുനിക മലയാളത്തെ വിരൽപിടിച്ചു നടത്തിയ എഴുത്തുകാരിൽ പിതാവിന്റെ സ്ഥാനംതന്നെയാണ് എം ടിക്കെന്ന്‌ മഞ്ജു വാര്യർ അനുശോചന സന്ദേശത്തിൽ കുറിച്ചു. ഒമ്പത് വർഷംമുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനചടങ്ങിൽ തനിക്ക്‌ എം ടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് മഞ്ജു വാര്യർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

“അന്ന് ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓർമകളും വിരൽത്തണുപ്പ് ഇന്നും ബാക്കിനിൽക്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്–-‘ മഞ്ജു വാര്യർ ഫേസ്‌ ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments