Saturday, December 28, 2024
Homeഇന്ത്യദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി 5 ലക്ഷം രൂപ പിഴയും, ജയിൽ ശിക്ഷയും

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ ഇനി 5 ലക്ഷം രൂപ പിഴയും, ജയിൽ ശിക്ഷയും

ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത്, തടയുന്നതിൻ്റെ ഭാഗമായി 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നിയമപരിഷ്കാരത്തിനു തയാറെടുത്ത്‌ കേന്ദ്രം.

ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത്‌ സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണ്‌ കേന്ദ്രം മുന്നോട്ടുവെക്കുന്നത്‌. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോ​ഗം തടയൽ) 1950 ലെ എംബ്ലങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) എന്നീ നിയമങ്ങൾ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സർക്കാർ നോക്കുന്നത്.

ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ. ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്താൽ ആദ്യം ഒരു ലക്ഷം രൂപയും ആവർത്തിച്ചുള്ള കുറ്റത്തിന് 5 ലക്ഷം രൂപയും ആറ് മാസത്തെ തടവും വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ 2019 ൽ ഉപഭോക്തൃ കാര്യ വകുപ്പ് കൊണ്ടുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments