ഓളവും തീരവും’ കഥപറയുന്ന ‘കടവി’ൻ പടവിലിരുന്നു ‘പെരുന്തച്ഛൻ’ പറയുന്ന ‘വൻകടലിലെ തുഴവള്ളക്കാരു’ടെ ‘അടിയൊഴുക്കുകൾ’നിറയും കഥകൾ കേൾക്കാൻ “ദയ എന്ന പെൺകുട്ടി ‘ഒരു ചെറുപുഞ്ചിരി യോടെ കാത്തിരുന്ന “കാലം.’
‘ഒരു വടക്കൻ വീരഗാഥ’യും ‘പഴശ്ശിരാജാ’ യുടെ ധീരചരിതവും, ‘താഴ്‌വാര’ത്തിലെ ‘ ‘നാലുകെട്ടി’ലെ ‘തന്ത്രക്കാരി’യായ ‘കുട്ട്യേടത്തി’യുടെ ‘പരിണയ’വും അന്നത്തെ ‘മോഹിനിയാട്ട’വും ‘കാഥികന്റെ പണിപ്പുര’യുടെ ‘ജാലകങ്ങളും കവാടങ്ങളും’ തുറന്നു എത്തിയപ്പോൾ ഇത് സുകൃതം എന്ന് സ്വന്തം ജാനകിക്കുട്ടിയുടെ ആത്മ ഗതം.
‘നിർമ്മാല്യം’തൊഴുതു വരുമ്പോൾ ‘ഗോപുര നടയിൽ’ ‘പള്ളിവാളും കാൽ ചിലമ്പും’ കുലുക്കി വെളിച്ചപ്പാട് വരുന്നത് കണ്ടു. ‘മനുഷ്യർ നിഴലുകളായി നടന്നു പോകുന്ന വഴിത്താരയിൽ ‘ ‘ആൾക്കൂട്ടത്തിൽ തനിയെ’ നടന്നുപോകുന്ന ‘മുറപെണ്ണിനെ’ നോക്കി ‘ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച” എന്നു ‘അസുര വിത്താ’യ ഗോവിന്ദൻകുട്ടിയുടെ കമന്റ്. ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ അല്ലേ ഗോവിന്ദൻ കുട്ടി ” എന്ന ശബ്ദം കേട്ടുനോക്കുമ്പോൾ ‘അറബിപ്പൊന്നും ‘ തേടി ‘ദാർ-എസ്-സലാമിൽ ‘പോയി ‘നഗരമേ നന്ദി ‘എന്ന് പറഞ്ഞ് തിരിച്ചെത്തിയ ‘ഇരുട്ടിന്റെ ആത്മാവ് ‘എന്ന നാട്ടുകാർ വിളിക്കുന്ന വേലായുധൻ കുട്ടിയെ കണ്ടു. “പകൽക്കിനാവി”ന്റെ ‘വിത്തുകൾ”
‘ഉയരങ്ങളിൽ ‘ കെട്ടിപ്പൊക്കിയ മാണിക്യക്കല്ല് കൊട്ടാരത്തിന്റെ ആരൂഢം ഇടിഞ്ഞുവീണപ്പോൾ നാട്ടിലുണ്ടായ ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ സഹിക്കാനാവാതെ ‘കർക്കിടകത്തിലെ പെരുമഴ’യുടെ പിറ്റേന്ന്, ‘ഉത്തര’ത്തിൽ തൂങ്ങിയ ‘ഓപ്പോളു’ടെ ‘നഖക്ഷതങ്ങൾ’ നിറഞ്ഞ ദേഹം കണ്ട വൈശാലി താഴ് വാരത്തിൽ ‘ഋതുഭേദ’ങ്ങൾ അറിയാതെ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
:ഓളവും തീരവും’ കഥ പറയുന്ന ‘കടവും’ ‘കടത്തും’ മാറി. പാലത്തിനടിയിലൂടെ ‘വെള്ളം’ എത്രയോ ഒലിച്ചുപോയി.
‘തീർത്ഥാടനം’ കഴിഞ്ഞു, പെരുന്തച്ചനും ‘വിലാപ യാത്ര’യായി.