Thursday, December 26, 2024
Homeഅമേരിക്കമലയാളത്തിൻ്റെ സുകൃതം എം.ടി. വാസുദേവൻ നായർ അന്തരിച്ചു.

മലയാളത്തിൻ്റെ സുകൃതം എം.ടി. വാസുദേവൻ നായർ അന്തരിച്ചു.

കോഴിക്കോട്:മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. ഈ മാസം 15നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം ഉണ്ടായത് ആരോഗ്യനില വഷളായി.

1933 ജൂലൈ 15ന് കൂടല്ലൂരിൽ ടി. നാരായണൻനായരുടെയും അമ്മാളു അമ്മയുടെയും മകനായി ജനിച്ചു. എംടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ മികച്ച എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമാണ്. 1933 ഓഗസ്റ്റ് 9ന് ജനിച്ച എംടി, ആധുനിക മലയാള സാഹിത്യ രചയിതാവാണ്. ദി ന്യൂ യോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു.23ാം വയസ്സിലായിരുന്നു എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്.പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി.ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്.മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എംടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. എംടി നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്നു

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-’81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-’99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments