റെയില്‍വേ സ്റ്റേഷനില്‍ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാറ്റ്ഫോമില്‍ വച്ചുതന്നെ മാർബിള്‍ മുറിക്കുന്നത് ശബ്ദമലിനീകരണവും പൊടിപടലങ്ങളും സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ നല്‍കിയ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് തെളിവെടുപ്പ് നടത്തി.
കാഞ്ഞങ്ങാട്ടുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിലെ അസിസ്റ്റന്‍റ് എൻജിനീയർ ടി.വി. ആദർശാണ് കാസർഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയത്. വിഷയത്തില്‍ റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി.