Wednesday, December 25, 2024
Homeഅമേരിക്കയേശുനാഥൻ (കവിത) ✍ശ്രീകുമാരി അശോകൻ

യേശുനാഥൻ (കവിത) ✍ശ്രീകുമാരി അശോകൻ

ശ്രീകുമാരി അശോകൻ

അവതരിച്ചു നാഥൻ അവതരിച്ചൂ
കാലിതൊഴുത്തിൽ വന്നവതരിച്ചൂ
പാരിന് പുണ്യമായ്‌ അവതരിച്ചൂ
പാവന സ്നേഹമായ്‌ അവതരിച്ചൂ.

കുളിരണിയും ധനു മാസത്തിൽ
താരകജാലങ്ങൾ വാനിലുദിച്ചൂ
അതിലൊരു താരകമെൻ നാഥൻ
വന്നുദിച്ചൂ ഈ മന്നിടത്തിൽ.

സ്നേഹത്തിനിടയൻ എൻ നാഥൻ
കാരുണ്യക്കാതലാണെൻ നാഥൻ
മന്നിന്റെ ദുഃഖം മായ്ച്ചിടുവാൻ
മാനവനായവൻ അവതരിച്ചൂ

ശ്രീകുമാരി അശോകൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments