ആകാശമേലാപ്പിൽ താരകൾ നിരന്നു
ഉണ്ണിക്കു മംഗളഗീതം പാടാൻ.
തൂമഞ്ഞിൻ തുള്ളികൾ താളമിടുന്നു
ഒലിവിൻ ചില്ലകൾ തോറും.
ഒലിവിൻ ചില്ലകൾ തോറും.
കുളിരുന്നു രാവും പുൽക്കുടിലും
മാലാഖമാർ വെൺ, ചിറകുകൾ വീശി
ഒരു ദീപ്തസന്ദേശമേകിടുന്നു.
സന്മനസ്സുള്ളോർക്കു ശാന്തി നേരുന്നു.
ഹല്ലേലൂയാ..ഹല്ലേലൂയാ..
ഹല്ലേലൂയാ..ഹല്ലേലൂയാ..
ജീവൻ നൽകും കൂദാശയാകാൻ
കാരുണ്യരൂപനിറങ്ങിവന്നു.
ഉരുകും മനസ്സിൽ കുളിരേകുവാൻ
ഉണ്ണിയായി വന്നുപിറന്നതീ രാവിൽ.
ഹാല്ലേലൂയാ…ഹല്ലേലൂയാ..
ഹല്ലേലൂയാ..ഹല്ലേലൂയാ..
നേർത്ത നിലാവുമ്മവയ്ക്കുന്നു
പൂമേനി കുളിരാതെ തഴുകിടുന്നു.
ബത്ലഹേം നിദ്രയിലാഴ്ന്നിടുമ്പോൾ
ഗ്ലോറിയാ ഗീതങ്ങളുയർന്നിടുന്നു.
ശാന്തിതൻ
ഗ്ലോറിയാഗീതങ്ങളുയർന്നിടുന്നു.
ഹല്ലേലൂയാ…ഹല്ലേലൂയാ..
ഹല്ലേലൂയാ..ഹല്ലേലൂയാ..