Monday, December 23, 2024
Homeപുസ്തകങ്ങൾഷെഹ്നായി മുഴങ്ങുമ്പോൾ- നോവലിന് കന്നട പതിപ്പ്

ഷെഹ്നായി മുഴങ്ങുമ്പോൾ- നോവലിന് കന്നട പതിപ്പ്

പ്രേംരാജ് കെ കെയുടെ നോവൽ ” ഷെഹ്നായി മുഴങ്ങുമ്പോൾ ” കന്നഡയിൽ “ഷെഹ്നായി മൊളകുവാഗ” പ്രകാശനം ചെയ്തു

ബെംഗളൂരു : എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ നോവൽ കന്നടയിൽ പ്രസിദ്ധീകരിച്ചു. കന്നഡ ഭാഷയിലെ പ്രശസ്‌ത സാഹിത്യകാരനും കർണാടക സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ആയ നാടോജ ഹമ്പന്ന നാഗരാജയ്യ പ്രകാശനം ചെയ്തു. ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവൽ മലയാളത്തിലും ഇംഗ്ലീഷിലും മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കന്നഡ പരിഭാഷ ഷിമോഗ സ്വദേശി കെ പ്രഭാകരൻ നിർവഹിക്കുകയും അഡോർ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഡിസംബർ 21 , ശനിയാഴ്ച ഗാന്ധിഭവനിൽ വച്ചു നടന്ന ചടങ്ങിൽ എഴുത്തുകാരി ഡോ. സുധ കെ കെ യുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹമ്പന്ന നാഗരാജയ്യ , ഇത്തരം ഒരു നോവൽ കന്നഡഭാഷയിൽ ആദ്യമായാണെന്നും പാർസി ജനതയുടെ ജീവിതവും സംസ്കാരവും മനസിലാക്കാൻ ഏവർക്കും ഉതകുമെന്നും പറയുകയുണ്ടായി. കന്നഡഭാഷയിൽ ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ സംശയമില്ല. തുടർന്ന് ഡോ. സുധ കെ കെ ഇംഗ്ലീഷ് പതിപ്പിന്റെ എഡിറ്റിംഗ് ചെയ്യാനുണ്ടായ സന്തോഷം പങ്കുവെച്ചു. തുടർന്ന് സാഹിത്യപ്രേമികൾ ആശംസകൾ നേർന്നു. അധ്യാപികമാരായ രഞ്ജിനി ധ്യാൻ , മഞ്ജുള എന്നിവർ പരിപാടി കോർഡിനേറ്റ് ചെയ്തു.

പരിപാടിയിൽ നാടോജ ഹമ്പന്ന നാഗരാജയ്യ, കെ പ്രഭാകരൻ , ഡോ. സുധ കെ കെ എന്നിവരെ ആദരിച്ചു. തുടർന്ന് ഹമ്പന്ന നാഗരാജയ്യ പേട്ടയും ഹാരവും നൽകികൊണ്ട് ഡോ. പ്രേംരാജ് കെ കെ യെ അനുമോദിച്ചു. എഴുത്തുകാർ സലിം കുമാർ എസ്, രജത് കുട്ട്യാട്ടൂർ, സുകുമാരൻ എന്നിവർ സംസാരിച്ചു. സുരേഷ് കൃഷ്ണ, രവീന്ദ്രനാഥൻ , അഡ്വ സത്യൻ പുത്തൂർ, രാധാകൃഷ്ണൻ , ജന്മഭൂമിയുടെ പ്രതിനിധി രാധാകൃഷ്ണൻ നാഗേഷ് അരുൾകുപ്പേ എന്നിവർ ആശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments