മംഗളൂരു: വീടിന് സമീപം ക്രിസ്മസ് വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ ബെൽത്തങ്ങാടി സെന്റ് തെരേസാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എ.സ്റ്റീഫൻ (14) വൈദ്യുതാഘാതമേറ്റ് മരിച്ചു.
തെങ്കാവിലെ പേരോടിത്തായ കട്ടെയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ക്രിസ്മസ് ആഘോഷത്തിനായി വീട് അലങ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വേണൂർ സ്റ്റേഷൻ ഓഫിസർ ഷൈല, മെസ്കോം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ക്ലെമന്റ് ബ്രാഗ്സ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.