Saturday, December 21, 2024
Homeകേരളംമോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി കസ്റ്റഡിയിലെടുത്തു; വിവാദ സംഭവത്തിൽ വലഞ്ഞ് പൊലീസ്.

മോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി കസ്റ്റഡിയിലെടുത്തു; വിവാദ സംഭവത്തിൽ വലഞ്ഞ് പൊലീസ്.

പത്തനംതിട്ട: പത്തനംതിട്ടയിൽ മോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തിൽ.പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഇരവിപുരം പൊലീസാണ് വിഷ്ണുവിനെ പിടികൂടിയത്.

ഇരവിപുരത്തെ ഒരു ക്ഷേത്ര മോഷണ കേസുമായി ബന്ധപ്പെട്ടായിരുന്നു വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ, ആളുമാറിയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.പിന്നീട് ബുധനാഴ്ചയാണ് വിട്ടയച്ചത്. കീഴ് ശാന്തിയെ കൊണ്ടുപോയതോടെ ക്ഷേത്രത്തിലെ പൂജകള്‍ വൈകിയെന്ന് മുരിങ്ങമംഗലം ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.
സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments