Thursday, December 19, 2024
Homeകേരളംക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമനിധി പെൻഷൻ ഒരു ഗഡു അനുവദിച്ചു: ധനമന്ത്രി കെ എൻ ബാലഗോപാൽ

ക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമനിധി പെൻഷൻ ഒരു ഗഡു അനുവദിച്ചു: ധനമന്ത്രി കെ എൻ ബാലഗോപാൽ

ക്രിസ്തുമസിനു മുന്നോടിയായി സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തുക തിങ്കളാഴ്ച (ഡിസംബർ 23) മുതൽ ലഭിച്ചു തുടങ്ങും. 1600 രൂപ വീതമാണ് ലഭിക്കുന്നത്.62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തുക നൽകുന്നത്.

27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും തുക കൈമാറും.33,800 കോടി രൂപയോളം ആണ് ഇടതു സർക്കാർ വന്നതിനുശേഷം ക്ഷേമപെൻഷൻ വിതരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും സമഗ്രമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പെൻഷൻ വിതരണത്തിനാവശ്യമായ പണത്തിന്റെ 98% സംസ്ഥാനമാണ് കണ്ടെത്തുന്നത്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.8 ലക്ഷം പേർക്ക് ശരാശരി 300 രൂപ വരെ കേന്ദ്രസർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments