Tuesday, March 11, 2025
Homeകേരളംകോന്നിയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു : മുറിഞ്ഞകല്‍,മാമ്മൂട്‌

കോന്നിയില്‍ വാഹനാപകടങ്ങള്‍ തുടരുന്നു : മുറിഞ്ഞകല്‍,മാമ്മൂട്‌

പത്തനംതിട്ട :-കോന്നിയില്‍ നിത്യവും വാഹന അപകടം നടക്കുന്നു എങ്കിലും വാഹന അപകടം കുറയ്ക്കാന്‍ സാധ്യമായത് ഒന്നും അധികാരികള്‍ ചെയ്യുന്നില്ല . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി മേഖലയില്‍ അപകടം ഇല്ലാത്ത ഒരു ദിനം പോലും ഇല്ല .

കാറും മിനി ബസ്സും കൂട്ടിയിടിച്ചു കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത് .അവരുടെ അടക്കം ഇന്ന് കഴിഞ്ഞു . ഇന്നലെ ഇളകൊള്ളൂരില്‍ ബൈക്കും കാറും ഇടിച്ചു . ഇന്ന് മുറിഞ്ഞകല്ലില്‍ ടിപ്പര്‍ ലോറിയുടെ അടിയിലേക്ക് ബൈക്ക് കയറി . ബൈക്ക് യാത്രികന് പരിക്ക് ഇല്ലാതെ രക്ഷപെട്ടു . മാമ്മൂട്ടില്‍ കാര്‍ അപകടത്തില്‍പ്പെട്ടു .ഇത് അയ്യപ്പന്മാര്‍ സഞ്ചരിച്ച കാര്‍ ആണ് .

അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും ആണ് വാഹന അപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി അധികാരികള്‍ പറയുന്നത് .അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഈ റോഡില്‍ ഒരു നടപടിയും ഇല്ല .അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം പോലും നല്‍കുന്നില്ല .

റോഡു വികസിപ്പിച്ചതോടെ അടൂര്‍ പന്തളം എം സി റോഡ്‌ വഴി കൊച്ചി ,തൃശൂര്‍ പോകേണ്ട ആളുകള്‍ ഈ വഴി ഉപേക്ഷിച്ചു ഇപ്പോള്‍ പുനലൂര്‍ കോന്നി റാന്നി വഴി മൂവാറ്റുപുഴ പെരുമ്പാവൂര്‍ വഴിയാണ് യാത്ര . ഈ റോഡില്‍ ഇപ്പോള്‍ തിരക്ക് കൂടി

ശബരിമല തീര്‍ഥാടന കാലമായതിനാല്‍ കര്‍ണാടക ,തമിഴ്നാട് ,ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അനവധി വാഹനം ആണ് ഈ റോഡിലൂടെ വരുന്നത് .ഇതും തിരക്ക് കൂടുവാന്‍ കാരണം ആയി . സിഗ്നല്‍ ലൈറ്റുകള്‍ ഇടാതെ ആണ് മിക്ക വാഹനവും പെട്ടെന്ന് തിരിക്കുന്നത് . ഇതും അപകട വ്യാപ്തി കൂട്ടി . റോഡിനു ഇരു വശവും വാഹന പാര്‍ക്കിംഗ് തുടങ്ങിയതോടെ ഗതാഗത കുരുക്കും ഉണ്ടാകുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments