Wednesday, December 18, 2024
Homeകായികംഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി.

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി.

ഫിഫ ദ് ബെസ്റ്റ് പുരസ്ക്കാരം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്. ബാർസിലോനയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റിയാണ് മികച്ച വനിതാ താരം. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകൻ. എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയർ നേട്ടം സ്വന്തമാക്കിയത്.

നിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനീഷ്യസ് ജൂനിയർ. അതേസമയം തുടർച്ചയായി രണ്ടാം തവണയാണ് ഐതാനാ ബോൺമാറ്റി പുരസ്കാര നേട്ടത്തിലെത്തുന്നത്. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്.

മൂന്നു വർഷത്തിനിടെ രണ്ടാം തവണയാണ് അർജന്റീന താരം എമിലിയാനോ മാർട്ടിനസ് ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച ഗോളിനുള്ള പുസ്കസ് പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരം അലെജാന്ത്രോ ഗർനാച്ചോ സ്വന്തമാക്കി. 2024 ലെ മികച്ച വനിതാ ഗോൾ കീപ്പർക്കുള്ള പുരസ്കാരം യുഎസിന്റെ അലിസ നെഹർ നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments