Wednesday, December 18, 2024
Homeകേരളംകേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ എസ്‌ എഫ് ഐ പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം, സംഘര്‍ഷം.

കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ എസ്‌ എഫ് ഐ പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം, സംഘര്‍ഷം.

തിരുവനന്തപുരം: കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതിനെതിരേ എസ്.എഫ്.ഐ. പ്രതിഷേധം.സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘര്‍ഷത്തിനിടയാക്കി. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി.

വി.സി. നിയമനത്തെച്ചൊല്ലിയാണ് സംഘര്‍ഷം. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്.രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്.സര്‍ക്കാരിനോടും ഇടതുവിദ്യാര്‍ഥി സംഘടനകളോടുമുള്ള ഏറ്റുമുട്ടലിനിടെയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തിയത്. ‘ആഗോള പ്രശ്നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിലാണ് ത്രിദിന ശില്പശാല.

ഗവര്‍ണറെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങളുണ്ടായിരുന്നു.വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയിലാണ് ഗവര്‍ണറെ ശില്പശാല ഉദ്ഘാടകനായി ക്ഷണിച്ചിട്ടുള്ളതെന്നാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.മന്ത്രിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്.പൂര്‍ണമായും അക്കാദമിക വിദഗ്ധര്‍ പങ്കെടുക്കുന്ന ശില്പശാലയാണെന്നും ഗവര്‍ണറുടെ സന്ദര്‍ശനം പ്രതിഷേധത്തിന് ഇടയാക്കുമെന്നു കരുതുന്നില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു.

ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം പരിപാടിയുടെ കൂടിയാലോചനായോഗം ഇടതു സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.
വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നാണ് ഇടതുപക്ഷ സംഘടനകളുടെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments