Wednesday, December 18, 2024
Homeകേരളംബോ​ണ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പിച്ചു, കാ​റി​ൽ ക​ട​ത്താൻ ശ്രമിച്ച 50 ഗ്രാം ​എംഡിഎംഎ​യു​മാ​യി മൂ​ന്നു​പേർ പിടിയിൽ.

ബോ​ണ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പിച്ചു, കാ​റി​ൽ ക​ട​ത്താൻ ശ്രമിച്ച 50 ഗ്രാം ​എംഡിഎംഎ​യു​മാ​യി മൂ​ന്നു​പേർ പിടിയിൽ.

കാസർഗോഡ്: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 50 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്തെ പി. ​അ​ബ്ദു​ൽ ഹ​ക്കീം (27), കു​മ്പ​ള കൊ​പ്പ​ള​ത്തെ എ. ​അ​ബ്ദു​ൽ റ​ഷീ​ദ് (29), ഉ​ദു​മ പാ​ക്യാ​ര​യി​ലെ പി.​എ​ച്ച്. അ​ബ്ദു​റ​ഹ്മാ​ൻ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. മൊ​ഗ്രാ​ൽ പു​ത്തൂ​രി​ലെ മു​ഹ​മ്മ​ദ് അ​ഷ്റ​ഫാ​ണ് (25) ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കഴിഞ്ഞ ദിവസം രാ​വി​ലെ പൊ​യി​നാ​ച്ചി​യി​ൽ​വെ​ച്ച് മേ​ൽ​പ​റ​മ്പ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മേ​ൽ​പ​റ​മ്പ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.ബോ​ണ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു എം.​ഡി.​എം.​എ. സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​സ്.​ഐ നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ ത​ട​ഞ്ഞു​വെ​ച്ച് വി​വ​രം ഇ​ൻ​സ്പെ​ക്ട​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments