മലപ്പുറം:വയനാട് സ്വദേശി വിനീതാണ് (33) മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. എസ്ഒജി കമാൻഡന്റായ വിനീത് എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക സംഘർഷത്തിലായിരുന്നെന്ന് സൂചനയുണ്ട്.
അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് സൂചന. ഇതിനെ തുടർന്ന് വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു വെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനാണ് ഇദ്ദേഹം തണ്ടർബോൾട്ട് ക്യാംപിലെത്തിയത്.മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം നടക്കുക. വിനീതിൻ്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.