Sunday, December 15, 2024
Homeഇന്ത്യതമിഴ്‌നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു

തമിഴ്‌നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു

ചെന്നൈ:മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ടെക്‌സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്ന ഇളങ്കോവന്‍(73) രാവിലെ 10.15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആയിരുന്നു.

മകന്‍ ഇ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർത്ഥി ആയിരുന്നു.

മകന്റെ മരണശേഷമാണ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവില്‍ മകനും അച്ഛനും മരിക്കുന്ന അപൂര്‍വതയാണിത്. ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കും.

തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് ഇളങ്കോവൻ. ഡിഎംകെ സ്ഥാപക നേതാക്കളില്‍ ഒരാളും പിന്നീട് കോൺഗ്രസ് നേതാവുമായി മാറിയ ഇവികെ സമ്പത്തിന്റെ മകനാണ്. മുൻ കേന്ദ്രമന്ത്രി ഇ വി രാമസാമി അഥവാ പെരിയാറിന്റെ ചെറുമകനായിരുന്നു.

ജയലളിതയുടെ ശക്തനായ വിമര്‍ശകന്‍ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്‌നാട് കോണ്‍ഗ്രസില്‍ സമവായത്തിന്റെ വക്താവായി അദ്ദേഹം മാറി. നെഹ്റു കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു.

2014ല്‍ രാഹുല്‍ ഗാന്ധി ഇളങ്കോവനെ പിസിസി അധ്യക്ഷന്‍ ആക്കി. എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിയമനം. കേന്ദ്രത്തിൽ ഡിഎംകെക്ക് യുപിഎ മന്ത്രിസഭയിൽ അംഗത്വം നൽകിയതിന് പിന്നാലെ സംസ്ഥാനത്തും കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്ക് വേണമെന്ന് ഇളങ്കോവന്‍ ആവശ്യപ്പെട്ടത് കരുണാനിധിയുമായുള്ള ഭിന്നതയ്ക്ക് കാരണമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments