മംഗളൂരു: മഞ്ചനഡി കണ്ടിഗയിൽ ഞായറാഴ്ച അർധരാത്രി പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.കുബ്റ (32), മക്കളായ മഹാദിയ (13), മാസിയ (10), മായിസ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്.
യുവതിയും മക്കളും ഉറങ്ങിയ മുറിയുടെ ഭാഗങ്ങൾ തകർന്നനിലയിലാണ്. അയൽവാസികളാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്.