Friday, December 27, 2024
Homeകേരളംപ്രമുഖ മലയാള ചലച്ചിത്ര നടിയ്ക്കെതിരെ രൂക്ഷ വിമർശനം: കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5...

പ്രമുഖ മലയാള ചലച്ചിത്ര നടിയ്ക്കെതിരെ രൂക്ഷ വിമർശനം: കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടി പണം ആവശ്യപ്പെട്ടത്. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു. എന്നാൽ നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. എന്നാൽ വിമർശനം ഉന്നയിച്ചെങ്കിലും പ്രമുഖ നടിയാരാണെന്ന് മന്ത്രി പറയുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments